പിറന്നാള്‍ നിറവില്‍ ജഗദീഷ്

Jagadeesh- Malayalam actor
WEBDUNIA|
file
നടന്‍ ജ-ഗദീഷിന് എത്ര വയസായി?. ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു ചോദ്യമാണത്

സിനിമയില്‍ വന്ന നാള്‍ മുതല്‍ ഇന്നു വരെ കോളജ-് വിദ്യാര്‍ത്ഥിയായും യുവാക്കളുടെ സംഘത്തിലെ വികൃതിയായും അഭിനയിക്കുന്ന ജ-ഗദീഷിന്‍റെ പ്രായം എത്രയാണെന്നാണ് ചോദ്യം. ഉത്തരം പറയാന്‍ ആരുമൊന്നു വിഷമിക്കും. ഒരു ഇരുപത്തഞ്ചില്‍ കൂടുതല്‍ പറയാന്‍ തോന്നില്ല, അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുന്നവര്‍ക്ക്.

1955 ജൂണ്‍ 21ന് കെ.പരമേശ്വരന്‍ നായരുടെയും പി.ഭാസുരാംഗി അമ്മയുടെയും ഇളയ മകനായി നെയ്യാറ്റിന്‍കരയിലെ ചെങ്കലിലാണ് ജ-ഗദീഷ് ജ-നിച്ചത്. യഥാര്‍ത്ഥ പേര് പി.വി.ജ-ഗദീഷ് കുമാര്‍. ചെല്ലപ്പേര് തങ്കു.

എം.കോം ഒന്നാം റാങ്കുകാരനായ ജ-ഗദീഷ് തിരുവനന്തപുരത്ത് കോളജ-് അദ്ധ്യാപകനായിരിക്കെയാണ് നീണ്ട അവധിയെടുത്ത് സിനിമാരംഗത്തെത്തുന്നത്. ആദ്യ ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍.

കാക്കക്കുയില്‍, മിമിക്സ് പരേഡ്, ഇന്‍ ഹരിഹര്‍ നഗര്‍, മുഖചിത്രം, പൊന്നാരന്തോട്ടത്തെ രാജ-ാവ്, ഭാര്യ, സ്ത്രീധനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, പ്രായിക്കര പാപ്പാന്‍, ഡ്രീംസ്, ഞാന്‍ കോടീശ്വരന്‍, ബട്ടര്‍ ഫ്ളൈസ്, ജ-ഗതി ജഗദീഷ് ഇന്‍ ടൗണ്‍, വെല്‍കം ടു കൊടൈക്കനാല്‍, കുടുംബ വിശേഷം, സന്താനഗോപാലം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ചു.

സ്ഥലത്തെ പ്രധാന പയ്യന്‍സിലെ ഗോപാലകൃഷ്ണന്‍, ജ-ഗദീഷിന്‍റെ മറ്റു കഥാപാത്രങ്ങളില്‍ നിന്നും വേറിടു നില്‍ക്കുന്നു. രണ്‍ജ-ി പണിക്കരുടെ തീ ചിതറുന്ന ഡയലോഗുകള്‍ ജ-ഗദീഷിന്‍റെ മുഖത്തു നിന്നു കേട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു പുതിയ അനുഭവമായി. ലോ ബജ-റ്റ് ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെ ഒട്ടേറെ വിജ-യങ്ങള്‍ ജ-ഗദീഷ് സൃഷ്ടിച്ചിട്ടുണ്ട്.

""എച്ച്യൂസ് മീ'' എന്ന പ്രയോഗം ജ-ഗദീഷ് മുഖചിത്രം എന്ന ചിത്രത്തിലാണ് നടത്തിയത്. മിമിക്രിക്കാര്‍ ജ-ഗദീഷിനെ അനുകരിക്കുമ്പോള്‍ ഇന്നും എച്ച്യൂസ്മീ എന്നു ഉപയോഗിക്കാറുണ്ട്. അത്ര ജനപ്രിയമായ ഒരു "ജ-ഗദീഷ് പദ' മാണത്.

നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്നു പി ഒ, അക്കരെ നിന്നൊരു മാരന്‍ എന്നീ ചിത്രങ്ങളുടെ കഥ ജ-ഗദീഷിന്‍റേതാണ്. അധിപന്‍, മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം എന്നീ സിനിമകള്‍ക്ക് തിരക്കഥയും മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ സംഭാഷണവും ജ-ഗദീഷ് എഴുതിയതാണ്.

പ്രായിക്കര പാപ്പാന്‍ എന്ന ചിത്രത്തിലെ "കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി' എന്ന ഗാനത്തിലൂടെ പിന്നണി ഗായകനുമായി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പ്രാഫസര്‍ ഡോ.പി.രമയാണ് ജ-ഗദീഷിന്‍റെ ഭാര്യ. മക്കള്‍ - രമ്യ, സൗമ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :