പാട്ടിന്‍റെ ചന്ദനമണിവാതില്‍ തുറക്കുന്ന വേണു

പി എസ് അഭയന്‍

G Venugopal
WDWD
സമ്മാനം വാങ്ങിയിരുന്നു. 2003ല്‍ ജോലി വിട്ടെങ്കിലും ഗായകനാകാന്‍ സഹായിച്ചത് ആകാശവാണിയിലെ ഉദ്യോഗമാണെന്ന് വേണുഗോപാല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ബോക്സോഫീസില്‍ ഹിറ്റാകാത്ത സിനിമകളിലെ ഗാനങ്ങളായ ഒന്നാം രാഗം പാടി... (തൂവാനത്തുമ്പികള്‍), താമരനൂലിനാല്‍....(മുല്ലവള്ളിയും തേന്മാവും), ചന്ദനമണിവാതില്‍ ... (മരിക്കുന്നില്ല ഞാന്‍) തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായത് ഈ ഗായകന്‍റെ പ്രത്യേകതയാണ് കാണിക്കുന്നത്.

സംഗീതം നിറഞ്ഞ കുടുംബമായിരുന്നു വേണുഗോപാലിന്‍റേത്. അമ്മ സംഗീത പ്രഫസര്‍ സരോജിനിയമ്മ. പറവൂര്‍ സിസ്റ്റേഴ്സ് എന്ന് പ്രശസ്തരായ രാധാമണിയും ശാരദാമണിയും അമ്മയുടെ സഹോദരിമാര്‍. മുത്തച്ഛനായ ടി.എന്‍.കുമാരപിള്ള സംഗീത പണ്ഡിതന്‍.

വല്യമ്മയ്ക്കൊപ്പം ആകാശവാണിയില്‍ പോകുമായിരുന്ന വേണുഗോപാല്‍ ബാലലോകത്തിലെ ഗായകനും പിന്നീട് ലളിതഗാനത്തിലൂടെ സിനിമയിലേക്കും എത്തി.

യേശുദാസിന്‍റെ അര്‍പ്പണബോധം മാതൃകയാക്കാന്‍ ഇഷ്ടപ്പെടുന്ന വേണുഗോപാല്‍ അദ്ദേഹത്തിന്‍റെ ശൈലി പിന്തുടരാതെ സ്വന്തമായ ശൈലി തന്നെ രൂപപ്പെടുത്തിയാണ് സംഗീത രംഗത്ത് പിടിച്ചു നിന്നത്.

ധാരാളം ആരാധകരുള്ള ജനപ്രിയ പരിപാടിയായ കൈരളി ചാനലിലെ ഗന്ധര്‍വ്വ സംഗീതത്തിന്‍റെ അവതാരകനായ വേണുഗോപാല്‍ കവിതയുടെ മൂന്ന് ആല്‍ബം കൂടി ഇറക്കിയിരിക്കുകയാണ്. ഒ.എന്‍.വി, മധുസൂധന്‍ നായര്‍, സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെ കവിതകള്‍.

സംഗീതരംഗത്തു നിന്നും ധാരാളം തിക്താനുഭവങ്ങള്‍ നേരിട്ട വേണുഗോപാല്‍ തിരിച്ചടികളെ ധീരമായി നേരിട്ടുതന്നെ ഇന്നും രംഗത്ത് സജീവമായി നില നില്‍ക്കുന്നു.

ഗാനമേളകളിലും ചാനലുകളിലും സജീവമായിരിക്കുന്ന ഈ അനുഗ്രഹീത ഗായകന്‍ ഗന്ധര്‍വ്വസംഗീതം പരിപാടിയാണ് ജീവിതം മടക്കി തന്നതെന്ന് നന്ദിയോടെ സ്മരിക്കുന്നു.

അയ്യാനാഥന്‍|
ചന്ദന മണിവാതില്‍..., താനേ പൂവിട്ട മോഹം..., ഉണരുമീ ഗാനം... മലയാളിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മെലഡികളാണ് വേണു ഗോപാല്‍ നല്‍കിയത്. യേശുദാസ് നിറഞ്ഞു നിന്നപ്പോള്‍തന്നെ മെലഡിയുടെ വ്യത്യസ്തത അനുഭവേദ്യമാക്കിയ ഗായകനാണ് വേണു ഗോപാല്‍.

ഇംഗ്ളീഷ് സാഹിത്യവും ജേര്‍ണലിസവും പഠിച്ച് ആകാശവാണിയില്‍ ജോലി ചെയ്യുമ്പോഴാണ് ഗാന രംഗത്തേയ്ക്ക് വേണു ഗോപാല്‍ കടന്നു വരുന്നത്. സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് വേണുഗോപാല്‍ തുടര്‍ച്ചയായി
ഭാര്യ രശ്മിയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് അഭിപ്രായപ്പെടുന്ന ഗായകന് അരവിന്ദന്‍, അനുപല്ലവി എന്ന രണ്ടു കുട്ടികളുമുണ്ട്. തിരുവനന്തപുരം ജവഹര്‍നഗറില്‍ കവടിയാര്‍ മാനറിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :