ദിലീപ് ചാര്‍ളി ചാപ്ലിനാകുന്നു, ‘അടൂര്‍ ഭാസി’ ഉപേക്ഷിച്ചേക്കും!

WEBDUNIA|
PRO
തമാശയുടെ രാജാവ്, ലോകം കണ്ട മഹാനടന്‍ - ചാര്‍ളി ചാപ്ലിന്‍! മലയാളത്തിന്‍റെ ജനപ്രിയതാരം ദിലീപ് ചാര്‍ളി ചാപ്ലിനായി മാറാനൊരുങ്ങുകയാണ്. വിഖ്യാത സംവിധായകന്‍ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്‍റെ പുതിയ പകര്‍ന്നാട്ടം.

ഒരു കല്‍പ്പണിക്കാരന്‍, താന്‍ പോലുമറിയാതെ ചാര്‍ളി ചാപ്ലിന്‍റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്‍റെ പ്രമേയം. ചഞ്ചലചിത്തനായ കല്‍പ്പണിക്കാരനായാണ് ദിലീപ് വേഷമിടുന്നത്. ചാപ്ലിന്‍റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്‍പ്പണിക്കാരനിലേക്ക് സന്നിവേശിക്കുകയാണ്.

പാദമുദ്ര, രാജശില്‍പ്പി, യുഗപുരുഷന്‍ തുടങ്ങിയ വമ്പന്‍ സിനിമകളൊരുക്കിയ ആര്‍ സുകുമാരന്‍ ബിഗ് ബജറ്റിലാണ് ‘മനോരഥം’ ഒരുക്കുന്നത്. രാമചന്ദ്രബാബുവാണ് ചിത്രത്തിന്‍റെ ക്യാമറ. അമ്പലക്കര ഫിലിംസാണ് നിര്‍മ്മാണം. ഈ വര്‍ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

അതേസമയം, ചാര്‍ളി ചാപ്ലിനായി ഒരു വലിയ ചിത്രത്തിന്‍റെ ഭാഗമാകുന്നതോടെ ദിലീപ് ഇനി ‘കോമഡി കിംഗ്’ എന്ന സിനിമയില്‍ അഭിനയിക്കില്ല എന്ന പ്രചരണം ശക്തമായിട്ടുണ്ട്. മലയാളത്തിന്‍റെ കോമഡി കിംഗായ അടൂര്‍ ഭാസിയുടെ ജീവിതകഥയാണ് സുകു മേനോന്‍ സംവിധാനം ചെയ്യുന്ന കോമഡി കിംഗ്. അടൂര്‍ ഭാസിയായി ദിലീപിനെ ഏകദേശം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഈ സിനിമയ്ക്ക് ദിലീപ് പൂര്‍ണമായും സമ്മതം മൂളിയിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :