ജനനം ;ഓഗസ്റ്റ് 11ന്; 1987 മേയ് 30 ന് കോഴിക്കോട്ട് അന്ത്യം
WEBDUNIA|
ജോണ്‍ എബ്രഹാം-- മൗലികതയുടെ തിളക്കം
മലയാള ചലച്ചിത്ര രംഗത്തെ, അല്ല ഇന്ത്യയിലെ ചലച്ചിത്ര രംഗത്തെ ഒറ്റയാനാണ് ജോണ്‍ എബ്രഹാം. 50 വയസ്സുകൊണ്ട് അദ്ദേഹം സിനിമയുടെ വേറിട്ടുള്ള ചില കാഴ്ചകള്‍ അവശേഷിപ്പിച്ചാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
തികച്ചും മൗലികമായ സൃഷ്ടികളായിരുന്നു ജേ-ാണ്‍ എബ്രഹാമിന്‍റേത്. കാലത്തിലൂടെയുള്ള കലാകാരന്‍റെ തീര്‍ത്ഥാടനം അത് ജേ-ാണ്‍ എബ്രഹാം സ്വന്തം ചോരകൊണ്ട് അഭ്രപാളികളില്‍ വിവരിക്കുകയായിരുന്നു.
സിനിമയായിരുന്നു ജോണിന് എല്ലാമെല്ലാം. ചലച്ചിത്ര ആഖ്യാനത്തിന് മാത്രമല്ല ചലച്ചിത്ര ആസ്വാദനത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ആധുനിക സിനിമയുടെ വക്താവായിരിക്കുമ്പോഴും അവ ജ-നകീയമാക്കാന്‍ ജേ-ാണ്‍ എബ്രഹാമിന് കഴിഞ്ഞിരുന്നു. അമ്മ അറിയാന്‍ എന്ന ചിത്രം തന്നെ ഇതിനുദാഹരണം.
ഇന്ത്യയിലെ മിക്കവാറും എല്ല-ാ നഗരങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അങ്ങനെ ജേ-ാണ്‍ എബ്രഹാം ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര കാവ്യകാരനായി. ജ-നകീയ സിനിമയുടെ പിതാവായി.
നിരന്തരമായ അന്വേഷണത്തിലൂടെ, അതിലൂടെ കണ്ടെത്തിയ ജ-ീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ അദ്ദേഹം ചലച്ചിത്ര അവതരണത്തിന് പുതിയ ഭാഷ്യം നല്‍കി.
1987 മേയ് 30 ന് കോഴിക്കോട്ടെ മിഠായി തെരുവിലുള്ള ഒരു ചെറിയ ഹോട്ടലിന്‍റെ രണ്ടാം നിലയില്‍ നിന്ന് ജേ-ാണ്‍ എബ്രഹാം അവിചാരിതമായി വീണു മരിക്കുകയായിരുന്നു.
1937 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയിലെ (കുട്ടനാട്ടിലെ ചേന്നങ്കരി വാഴക്കാട്ട് എബ്രഹാമിന്‍റെയും അടിമാത്ര സാറാമ്മയുടെയും മകനായാണ് ജേ-ാണിന്‍റെ ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജ-ില്‍ നിന്നും ബിരുദമെടുത്തു. എല്‍.ഐ.സി യില്‍ ജേ-ാലിയും കിട്ടി.
പക്ഷെ, സിനിമയുടെ ചോദനകള്‍ ജോണിനെ മാടിവിളിച്ചുകൊണ്ടേയിരുന്നു. അങ്ങനെ 1965 ല്‍ ജോലി രാജ-ിവച്ച് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു.
സംവിധാനത്തിനും തിരക്കഥാ രചനയ്ക്കും ഒന്നാം റാങ്കോടെയാണ് ജേ-ാണ്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്തു വന്നത്. പ്രിയ എന്ന അര മണിക്കൂര്‍ നീളമുള്ള സിനിമയായിരുന്നു ഡിപ്ളോമയ്ക്ക് വേണ്ടി ജേ-ാണ്‍ സംവിധാനം ചെയ്ത ചിത്രം.
ഫിലിം ഡിവിഷനു വേണ്ടി ഹിമാലയത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി അദ്ദേഹം സംവിധാനം ചെയ്തു. മണി കൗളിന്‍റെ ഉസ്കീ റോട്ടീ എന്ന ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം പ്രവര്‍ത്തിച്ചു.
ജേ-ാണിന്‍റെ ആദ്യത്തെ മലയാള സിനിമ രാഷ്ട്രീയ പ്രമേയം ഉള്‍ക്കൊള്ളുന്നതായിരുന്നു-വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ചായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം.
അടൂര്‍ ഭാസിയെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ജോണിന്‍റെ മൗലിക പ്രതിഭ തെളിയുന്ന ചിത്രമാണ്.
സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനെ നായകനാക്കി എടുത്ത അഗ്രഹാരത്തിലെ കഴുത എന്ന തമിഴ് ചിത്രം ധീരമായൊരു പരീക്ഷണമായിരുന്നു.