അമീറിന്‍റെ പാതയില്‍ ഇമ്രാന്‍

IFMIFM
അമീര്‍ഖാന്‍റെ പാതയിലാണ് അനന്തരവന്‍ ഇമ്രാന്‍ഖാന്‍. സിനിമ തെരഞ്ഞെടുക്കുന്നതിലും അഭിനയത്തിലും അമീറിനെ പിന്തുടരുക തന്നെയാണ് സുരക്ഷിതമാര്‍ഗമെന്ന് ഇമ്രാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ അമീറിന്‍റെയും സഞ്ജയ് ദത്തിന്‍റെയുമൊക്കെ ഉപദേശങ്ങളെ ഇമ്രാന്‍ അനുസരിക്കുകയും ചെയ്യുന്നു.

അമീര്‍ഖാന്‍ നിര്‍മ്മിക്കുന്ന ‘ഡെല്‍‌ഹി ബെല്ലി’ എന്ന ചിത്രത്തിലാണ് ഇമ്രാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന ഡെല്‍‌ഹി ബെല്ലി ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമാണ്. ഷെനാസ് ട്രസറിവാലയാണ് ചിത്രത്തിലെ നായിക.

അമീര്‍ഖാന്‍ തന്നെ ഈ ചിത്രത്തില്‍ നായകനാകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കഥാപാത്രം കൂടുതല്‍ ചേരുക ഇമ്രാനാണെന്ന് തിരിച്ചറിഞ്ഞ അമീര്‍ ഒടുവില്‍ പിന്‍‌മാറുകയായിരുന്നു. ചിത്രത്തില്‍ ചെറിയവേഷത്തില്‍ പോലും അമീര്‍ പ്രത്യക്ഷപ്പെടുന്നില്ല.

ജാനേ തു യ ജാനേ നാ, കിഡ്നാപ് എന്നീ സിനിമകള്‍ക്ക് ശേഷം ഇമ്രാന്‍ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് ഡല്‍ഹി ബെല്ലി. കിഡ്നാപില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഇമ്രാന്‍ അവതരിപ്പിച്ചിരുന്നതെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

PRATHAPA CHANDRAN| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (14:51 IST)
ഖയാമത് സേ ഖയാമത് തക്, ജോ ജീതാ വോഹി സിക്കന്ദര്‍ എന്നീ സിനിമകളില്‍ ബാലതാരമായാണ് ഇമ്രാന്‍ ഖാന്‍ സിനിമാരംഗത്തെത്തുന്നത്. ആദ്യമായി നായകനായ ജാനേ തു യ ജാനേ നാ വന്‍ വിജയമായതോടെ ബോളിവുഡ് ഈ ചെറുപ്പക്കാരനെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി. സോഹം ഷാ സംവിധാനം ചെയ്യുന്ന ‘ലക്ക്’ എന്ന ആക്ഷന്‍ ത്രില്ലറിലും ഇമ്രാനാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :