ജയസൂര്യ സൂപ്പര്‍സ്റ്റാര്‍, പുണ്യാളനും ആടും മെഗാഹിറ്റ്; പ്രതിഫലം 1.5 കോടിയിലേക്ക്

Jayasurya, Punyalan, Aadu, Dileep, Mammootty,  ജയസൂര്യ, പുണ്യാളന്‍, ആട്, ദിലീപ്, മമ്മൂട്ടി
BIJU| Last Modified ബുധന്‍, 10 ജനുവരി 2018 (19:40 IST)
മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍താരം ജനിച്ച വര്‍ഷമായിരുന്നു 2017. ജയസൂര്യയാണ് ആ സൂപ്പര്‍സ്റ്റാര്‍. രണ്ട് തകര്‍പ്പന്‍ ഹിറ്റുകളാണ് ജയസൂര്യയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയത്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ സിനിമകള്‍ മെഗാഹിറ്റായി മാറുകയായിരുന്നു. അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളന്‍ നിര്‍മ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.

ചിത്രം ഇതുവരെ 20 കോടി രൂപയോളം കളക്ഷന്‍ നേടിയതായാണ് വിവരം. ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം നാലുകോടി രൂപയ്ക്ക് മുകളില്‍ വില്‍പ്പന നടന്നതായും അറിയുന്നു.

2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്സോഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാല്‍ കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷന്‍ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല.

ഇതോടെ മലയാള സിനിമയിലെ അടുത്ത സൂപ്പര്‍താരമായി മാറുകയാണ്. നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒന്നരക്കോടി രൂപ വരെയായി വര്‍ദ്ധിക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :