ദിലീപ് എന്ന ‘അയലത്തെ പയ്യന്’ എന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുണ്ട്. അഭിനയത്തിനുപരി നിര്‍മ്മാതാവ് എന്ന പദവി കൂടിസ്വന്തമാക്കിയ ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട് ‘അമ്മ’യ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ട്വന്റി-ട്വന്റി ആണ്.
ജനപ്രിയനായകന് ദിലീപിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 27. ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്റെ ജനനം.1968 ഒക്ടോബര്‍ 27 നു ഉത്രാടം നക്ഷത്രത്തില്‍ പദ്മനാഭ പിള്ളയുടേയും സരോജത്തിന്റേയും മകനായി ആലുവയിലാണ് ജനനം . ശരിയായ പേര് ഗോപാലകൃഷ്ണന്.
2009 ല്‍ ഇറങ്ങുന്ന ഗ്വിന്നിസ് ഗില്‍ബര്‍ട്ട് ആണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. കാവ്യയാണ് നായിക.
ശ്രീനിവാസന് മംത എന്നിവരോടൊപ്പം അഭിനയിക്കുന്ന പാസ്സഞ്ചര്‍, റോമയോടൊപ്പം അഭിനയിക്കുന്ന കളേഴ്സ് , കാവ്യയോടൊപ്പം അഭിനയിക്കുന്ന ബോഡിഗാര്‍ഡ്,എം ജി ശശിയുടെ ഒരുചിത്രം എന്നിവയാണ് അടുത്തകൊല്ലം പുറത്തിറങ്ങുന്ന ദിലീപ് ചിത്രങ്ങള്‍.
അമ്മയുടെ ട്വന്റി 20,ക്രേസി റാസ്കള്‍സ് എന്നീ ചിത്രങ്ങല്‍ ഉടന്‍ പുറത്തിറങ്ങും.2007 ല്‍ വിനോദയത്ര,സ്പീഡ് ട്രാക്ക്, ജൂലായ് നാല് , റോമിയോ എന്നീചിത്രങ്ങളും ഇക്കൊല്ലം കല്‍ക്കട്ടാ ന്യൂസ്, മുല്ല എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.
ആണും പെണ്ണും കെട്ട രാധയായും ,മനസ്സില്‍ നന്മ സൂക്ഷിക്കുന്ന കുഞ്ഞിക്കൂനനായും, അധോലോക നായകനായ വാളയാര്‍ പരമശിവമായും മീശപിരിച്ചാല്‍ മോഷണം നടത്തുന്ന മീശ മാധവനായും,ജ്യോതിഷത്തിന്റെ വിധികല്പനകളെന്ന് വിശ്വസിച്ച് മരണം കത്തു കഴിയുന്ന സദാനന്ദനായും ദിലീപ് മലയാളിയോടൊപ്പമുണ്ട്.
മീശമാധവനും സി.ഐ.ഡി. മൂസയും കുഞ്ഞിക്കൂനനുമെല്ലാം നല്കിയ വിജയം ഇപ്പോഴും തുടരുന്ന ദിലീപ് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്കുന്ന നായകനാണ്. മൂലംകുഴി സഹദേവനായും പാട്ട ബസ്സിന്റെ ഉടമസ്ഥനായും ചിരിപ്പിക്കക മാത്രമല്ല ദിലീപ് ചെയ്യുന്നത്.
പ്രിയദര്‍ശനന്റെ മേഘം എന്ന സിനിമയിലെ പട്ടാളക്കാരന്റൈചെറിയ വേഷം മതി ദിലീപിലെ അഭിനേതാവിന്റെ സിദ്ധികള്‍ കണ്ടറിയാന്‍.