ബോളിവുഡിലെ മെഗാസ്റ്റാറും വിവാദ പുരുഷനുമായ സഞ്ജയ് ദത്ത്. സഞ്ജയിന്റെ ""ഹാപ്പി ബര്‍ത്ത് ഡേ'' ആണ് ഇന്ന്. സഞ്ജയിന് 1959 ജൂലൈ 29ന് താര ദമ്പതിമാരായ സുനില്‍ ദത്തിന്റെയും നര്‍ഗീസിന്റെയും മകനായി മുംബൈയിലാണ് ജനനം. മിലന് ലൂത്രിയയുടെ വണ്‍സ് അപ്പോന്‍ അ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തില്‍ ഗൂടാതലവനായി അഭിനയിക്കുകയാണ് ഇപ്പോല്‍ സഞ്ജയ്, പ്രേമകിശോരനായി തുടങ്ങി ആക്ഷന്‍ ഹീറോ ആയി തിളങ്ങിയ സഞ്ജയ് ഇപ്പോള്‍ പതുക്കെ തമാശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും നല്ല ഹാസ്യ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സഞ്ജയിനായിരുന്നു.
ജീവിത ദുരിതങ്ങള്‍ക്കിടയിലും അഭിനയത്തിന്റെ കരുത്തു കൊണ്ട് തലയുയര്‍ത്തി നില്ക്കാന് സഞ്ജയിന് കഴിഞ്ഞു. വിധി വൈപരീത്യം സഞ്ജയിനെ ജയിലില്‍ കൊണ്ടെത്തിച്ചു. എന്നിട്ടും സിനിമാ ലോകത്തേക്ക് തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ബോളിവുഡിലെ മികച്ച പത്ത് നായക നടന്മാരിലൊരാള് സഞ്ജയ് ആണ്. 1981 ല്‍ റോക്കി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് സിനിമയിലെത്തുന്നത്. വിരുദ്ധ്, പരിണീത, താങ്കോ ചര്ളി, ശബ്ദ്, മുസാഫിര്‍, മുന്നാ ബായി എം.ബി.ബി.എസ്., കാണ്ഡെ, മിഷന് കാഷ്മീര്‍, ദൗഡ്, ഖല്‍നായക്, സഡക്, സാജന് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
കാണ്ഡെ എന്ന ചിത്രം നിര്‍മ്മിച്ചത് സഞ്ജയ് ആണ്. 1993 ലെ മുംബൈ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിന്റെ പേരിലും ഭീകര വിരുദ്ധ നിയമ പ്രകാരം സഞ്ജയിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചത്.
മലയാളിയായ റിച്ചാ പിള്ളയായിരുന്നു ഭാര്യ. അര്‍ബുദം ബാധിച്ച് റിച്ച മരിച്ചു. അതിന് മുന്‍പു തന്നെ സഞ്ജയ് മയക്കു മരുന്നിന് അടിമയായിരുന്നു. ദു:ഖത്തിലും ആപല്‍ ഘട്ടത്തിലും എന്നും കൂടെ നിന്നിരുന്ന ബാല്യകാല സുഹൃത്ത് രേഖയെ പിന്നീട് വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീടുലഞ്ഞു.
WEBDUNIA|
1989 ല്‍ താനേദാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സഞ്ജയിന് മാധുരി ദീക്ഷിത്തുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പിന്നാമ്പുറ കഥകളുണ്ട്. സഞ്ജയിന്റെ സഹോദരിമാരും ഏക മകളും ന്യൂയോര്‍ക്കിലാണ് താമസം.