വിധുബാല : മലയാളത്തിന്‍റെ വസന്തം

WEBDUNIA|

വിധുബാലയെ ഓര്‍മ്മയില്ലേ ? ശംഖുപുഷ്പത്തിലും ആരാധനയിലുമൊക്കെ പ്രേക്ഷകരെ അങ്ങേയറ്റം ദു:ഖിപ്പിച്ച നായിക. പത്തുവര്‍ഷത്തോളം നായികയായി മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വിധുബാല.

എഴുപതുകളീല്‍ ജ-യഭാരതിയെപ്പോലും പിന്നിലാക്കി ഒന്നാമതായിരുന്നു വിധുബാലയുടെ സ്ഥാനം. പിന്നീട്, വിവാഹത്തോടെ സിനിമാലോകത്തോട് അവര്‍ വിട പറഞ്ഞു.

മജ-ീഷ്യന്‍ ഭാഗ്യനാഥിന്‍റെ മകളാണ് വിധുബാല. മധു അമ്പാട്ടിന്‍റെ സഹോദരി. മൂന്നു വയസ്സു മുതല്‍ നൃത്തത്തിലും മാജ-ിക്കിലുമൊക്കെ സജ-ീവമായി പങ്കെടുത്തിരുന്ന അവര്‍ 1964 ല്‍ നെട്ടോണി സംവിധാനം ചെയ്ത 'സ്കൂള്‍ മാസ്റ്റര്‍' എന്ന ചിത്രത്തില്‍ ബാല താരമായാണ് തുടക്കം. തുടര്‍ന്ന് ധാരാളം ചിത്രങ്ങളില്‍ ബാലനടിയായി.

നായികയുടെ സഹോദരിയും നായകന്‍റെ പെങ്ങളുമൊക്കെയായി കുറെ ചിത്രങ്ങളീല്‍ അഭിനയിച്ച വിധുബാല 1975 ആയപ്പോഴേക്കും നായികാപദവിയിലെത്തി. ഒരു കാലത്ത് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു.

ധീരസമീരേ യമുനാതീരേ, അഭിനന്ദനം, സര്‍പ്പം, പിച്ചിപ്പൂ, ഞാവല്‍പ്പഴങ്ങള്‍, വാകച്ചാര്‍ത്ത്, ആരാധന, അകലെ ആകാശം, ശംഖുപുഷ്പം, അഷ്ടമംഗല്യം തുടങ്ങി നൂറിലേറെ ചിത്രങ്ങളീല്‍ വിധുബാല നായികയായി.

ജ-യന്‍റെ നായികയായി അഭിനയിച്ച 'അഭിനയ' മാണ് അവസാനം റിലീസായ ചിത്രം. ബേബിയായിരുന്നു സംവിധായകന്‍.

'സര്‍പ്പ'ത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് നിര്‍മ്മാതാവ് മുരളിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :