രാഘവന് 66

raghavan actor
WDWD
മലയാളത്തിലെ പ്രമുഖ അഭിനേതാക്കളില്‍ ഒരാളാണ് രാഘവന്‍. ഒരു കാലത്ത് സിനിമകളില്‍ നായകനായിരുന്ന അദ്ദേഹം ഇന്നിപ്പോള്‍ ടി.വി. പരമ്പരകളിലാണ് ശ്രദ്ധിക്കുന്നത്.

അഭയം, ചെമ്പരത്തി, ഉമ്മാച്ചു, ടാക്സിക്കാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിച്ചിരുന്ന രാഘവന്‍റെ പിറന്നാളാണ് ഡസംബര്‍ 12ന്.

1941 ഡിസബര്‍ 12 ന് കണ്ണൂരിലെ തളിപ്പറമ്പില്‍ ആണ് ജ-നനം. പൂക്കോത്തു തെരുവില്‍ ആലിങ്കല്‍ ചാത്തുക്കുട്ടിയും കല്യാണിയുമാണ് മാതാപിതാക്കള്‍.

തളിപ്പറമ്പിലെ മീത്തേടത്ത് ഹൈസ്കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് മധുരയിലെ ഗാന്ധിഗ്രാം ഗ്രാമീണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റൂറല്‍ എഡ്യുക്കേഷനില്‍ ബിരുദം നേടി.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചെന്ന് ഡിപ്ളോമാ ബിരുദവും കരസ്ഥമാക്കി.

പഠിക്കുന്ന കാലത്തു തന്നെ നാടകാഭിനയവും കലാപരിപാടികളുമുണ്ടായിരുന്നു രാഘവന്. പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ സ്മാരക കലാസമിതിയില്‍ നടനായി ചേര്‍ന്നു.

കേരളത്തിന് പുറമേ മംഗലാപുരം, കൂര്‍ഗ്, മര്‍ക്കാറ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കൂടുതല്‍ നാടകം അവതരിപ്പിച്ചിരുന്നത്.

വിഖ്യാത സംവിധായകനായ ജി.വി.അയ്യരുടെ സഹപ്രവര്‍ത്തകനായാണ് രാഘവന്‍ സിനിമാ രംഘത്തെത്തുന്നത്. കന്നഡ ചിത്രമായ ഓരുകേ മഹാസഭ്യ സംവിധാനം ചെയ്തത് രാഘവനായിരുന്നു.

ചൗക്കദ ദീപ എന്ന കന്നഡ സിനിമയില്‍ നായകനായിരുന്നു 1968 ല്‍ പുറത്തുവന്ന കായല്‍ക്കരയിലാണ് രാഘവന്‍റെ ആദ്യചിത്രം. കിളിപ്പാട്ട്, അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ രാഘവന് തിരക്കേറി.

ഉമ്മാച്ചു, അമ്മയെന്ന സ്ത്രീ, വീട്ടുമൃഗം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, ടാക്സി കാര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായകനും ഉപനായകനുമായി.

WEBDUNIA|
. രാഘവന്‍റെ മകന്‍ ജിഷ്ണു മലയാളത്തിലെ യുവനായകന്മാരില്‍ ഒരാളാണ്. മകള്‍ ജ്യോത്സ്ന. ശോഭ ഭാര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :