രഘുവരനെന്ന അലസ സൌന്ദര്യം

ശ്രീഹരി പുറനാട്ടുകര

PRO
1982 ല്‍ സിനിമാ അഭിനയത്തിന് തുടക്കം കുറിച്ച രഘുവരന്‍ 2007ല്‍ നാലു സിനിമകളില്‍ അഭിനയിച്ചു. ഇതു വ്യക്തമാക്കുന്നത് പ്രശ്‌നങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം അഭിനയത്തിനെ അതിലും സ്‌നേഹിച്ചിരുന്നുവെന്നാണ്.

ദൈവത്തിന്‍റെ വികൃതികളിലെ രഘുവരന്‍റെ അല്‍‌ഫോണ്‍സയെന്ന നായകകഥാപാത്രം മലയാളിയുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായാത്തതാണ്. 108 മിനിറ്റുള്ള ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ അല്‍‌ഫോണ്‍സ് ആസ്വാദകന്‍റെ മനസ്സിനെ ഒരു പാട് അസ്വസ്ഥതപ്പെടുത്തും.

തന്‍റെ നോവലിലെ നായകകഥാപാത്രത്തെ രഘുവരന്‍ എങ്ങനെ അവതരിപ്പിക്കുമെന്ന് മുകുന്ദന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, രഘുവരന്‍ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. അതുപോലെ ബാഷയിലേതു പോലുള്ള സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ മനോഹരമായിരുന്നു. കൊമ്പന്‍ മീശയുള്ള തടിച്ച വില്ലന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു കൃശഗാത്രനായ രഘുവരന്‍.

കുനിഞ്ഞു നടക്കുന്ന കുശാഗ്രബുദ്ധിക്കാരന്‍റെ മുഖ ഭാവമുള്ള രഘുവരനെന്ന വില്ലന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തീയേറ്ററിലെ കാണികള്‍ കൈയ്യടിക്കുക പതിവാണ്. വളരെക്കുറച്ച് വില്ലന്‍‌മാര്‍ക്ക് മാത്രമേ ഈ സ്വീകരണം ലഭിച്ചിരുന്നുള്ളൂ. രഘുവരന്‍ ഏതു വേഷം ചെയ്താലും ആസ്വാദകര്‍ക്ക് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാരണം, വില്ലനായാലും നായകനായാലും അദ്ദേഹം അതിന് സ്വന്തമായ ഒരു ശൈലി നല്‍കിയിരുന്നു.

രഘുവരന്‍ തന്നിലെ നടനോട് നൂറു ശതമാനം നീതി പുലര്‍ത്തി. അതേസമയം ജീവിതയാത്രയില്‍ ഈ നടന് പലയിടത്തും കാല്‍ തെറ്റിയെന്നത് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :