പ്രിയദര്‍ശന്‍ - മലയാളികളുടെ പ്രിയന്‍

Venkateswara Rao Immade Setti|
കിലുക്കത്തിന്‍റെ റീമേക്കായ മുസ്കുരാഹത് ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം.

ഗര്‍ദ്ദീഷ്, വിരാസത്, കഭി ന കഭി, സസായേ കാലാപാനി, ഡോളി സജാകേ രഖ്നോ, ഹേരാ ഫേരി, യേ തേരാ ഘര്‍ യേ മേരാ ഘര്‍, ഊ ലലല്ലാ എന്നിവയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍.

ഗോപുരവാസലിലേ, സ്നേഹിതയേ, ശിറൈശാലൈ എന്നിവ തമിഴിലും ഗാണ്ഡീവം, രാക്കിളിപ്പാട്ട്, നിര്‍ണ്ണയം എന്നിവ തെലുങ്കിലും ചെയ്ത പ്രിയദര്‍ശന്‍ രാക്കിളിപ്പാട്ടിന്‍റെ കന്നടപതിപ്പും ഒരുക്കി.

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 1994ല്‍ തേന്മാവിന്‍ കൊമ്പത്ത് നേടി. കാലാപാനി 1995ല്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ചെപ്പും , താളവട്ടവും പനോരമയില്‍ ഇടം പിടിച്ചു.

ചലച്ചിത്ര നടിയായിരുന്ന ലിസിയാണ് ഭാര്യ. മക്കള്‍ കല്യാണി, സിദ്ധാര്‍ത്ഥ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :