ദിലീപിനു പിറന്നാള്‍ മധുരം

dilip
PROPRO
മീശമാധവനും സി.ഐ.ഡി. മൂസയും കുഞ്ഞിക്കൂനനുമെല്ലാം നല്‍കിയ വിജയം ഇപ്പോഴും തുടരുന്ന ദിലീപ് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നായകനാണ്.

നാട്യങ്ങളൊന്നുമില്ലാതെ സിനിമയില്‍ എത്തിയ നടനാണ് ദിലീപ്. ഓണത്തിനിറങ്ങുന്ന ചില പാരഡി കാസെറ്റുകളിലൂടെ, കേരളത്തിലെങ്ങും പ്രശസ്തമായ മിമിക്രി വേദികളിലൂടെ ദിലീപ് പതിയെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.

"ഏഷ്യാനെറ്റ്' ടിവി ചാനലെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. അതിലെ "കോമിക്കോള' പരിപാടിയിലൂടെ ദിലീപ് നാലാളറിയുന്ന ഫിഗറായി; ഇന്നസെന്‍റിനെക്കാള്‍ നന്നായി ഇന്നസെന്‍റിനെ അവതരിപ്പിക്കുന്നയാളായി ദിലീപ്.

ജയറാമിനെ പിന്തുടര്‍ന്ന് കലാഭവന്‍ മിമിക്സ് ട്രൂപ്പിലെത്തിയ ദിലീപ്, കമല്‍ , ലാല്‍ജോസ് എന്നീ സംവിധായകരുടെ കൂട്ടാളിയായാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മാനത്തെ കൊട്ടാരമെന്ന സിനിമയിലൂടെ അഭിനയരംഗത്തുമെത്തി. ലോഹിതദാസിന്‍റെ "സല്ലാപം' കമലിന്‍റെ "ഈ പുഴയും കടന്ന് ' എന്ന ചിത്രങ്ങള്‍ ദിലീപിന് വെള്ളിത്തിരയില്‍ സ്ഥാനം നേടിക്കൊടുത്തു.

ആലുവയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് ദിലീപിന്‍റെ ജനനം. പത്മനാഭപിള്ള- --സരോജം ദന്പതികളുടെ രണ്ടാണ്‍മക്കളില്‍ മൂത്തയാള്‍. പഠിക്കുന്പോഴേ കൈവശമുള്ള ചില "കലാ'വാസനയൊക്കെ നാട്ടിലും വീട്ടിലും പുറത്തിറക്കിയിട്ടുണ്ടായിരുന്നു ദിലീപ് .

ജിവിതത്തിലും ജയറാമിനെയാണു ദിലീപ് പിന്തുടര്‍ന്നത്. പക്ഷെ, ജയറാം പാര്‍വതിയെ ജീവിതസഖിയാക്കിയതിനേക്കാള്‍ നാടകീയമായി, ഒരോളിച്ചോട്ടത്തിനൊടുവിലാണ് ദേശീയപ്രശസ്തി നേടി ജ്വലിച്ചു നിന്ന മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടു വന്നത്.

ദിലീപ് - മഞ്ജു ദന്പതികള്‍ക്ക് ഒരു മകള്‍.മീനാക്ഷി!
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :