1982ല്‍ തെലുങ്കുദേശം എന്ന പാര്‍ട്ടിയുടെ രൂപീകരണം ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയ ചരിത്രത്തിനെയാകെ ഇളക്കി മറിച്ചു. സ്ഥാപിതമായി ആറുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുഖ്യമന്ത്രി പദത്തിലുമെത്തി. ഇവിടെയും പ്രവചനങ്ങള്‍ക്ക് അവധി നല്‍കുകയായിരുന്ന എന്‍.ടി.ആര്‍ രണ്ടു തവണ ആന്ധ്രയുടെ മുഖ്യമന്ത്രിയായി.
ആചരിച്ചു വന്ന സന്യാസം ഉപേക്ഷിച്ചപ്പോഴും എഴുപതുകളില്‍ എത്തി നില്ക്കുമ്പോള്‍ പകുതിയില്‍ താഴെമാത്രം പ്രായമുള്ള പത്രപ്രവര്‍ത്തക ലക്സ്മിപാര്‍വ്വതിയെ പങ്കാളിയാക്കി ജീവിതയാത്ര തുടരുമ്പോഴും പ്രവചനങ്ങള്‍ക്ക് എന്‍.ടി.ആറിന്‍റെ ജീവിതത്തില്‍ സ്ഥാനമില്ലായിരുന്നു.
എന്നാല്‍ വിധിയുടെ നിഷ്പക്ഷത വെളിവായത് എന്‍.ടി.ആറിന്‍റെ മരണത്തില്‍ മാത്രമായിരുന്നു. സ്വന്തം പാര്‍ട്ടി മരുമകന്‍ ചന്ദ്രബാബു നായിഡു കയ്യടക്കിയപ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഒരു പക്ഷേ ആ വ്യക്തിക്ക് വേദനയുണ്ടായിക്കാണില്ല.
എന്നാല്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങിക്കൊണ്ടിരിക്കെ മരണദൂതന്‍ വന്നു വിളിച്ചപ്പോള്‍ ആ ആത്മാവ് തേങ്ങിക്കാണും.......... 1996ല്‍ ആ ബഹുമുഖ പ്രതിഭ എഴുപത്തി മൂന്നാം വയസ്സില്‍ എന്നേക്കുമായി പിന്‍വാങ്ങി