എ ടി ഉമ്മര്‍ -എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സങീത സംവിധായകനാണ്.2088 ഒക്ടോബര്‍ 18 ന്` അദ്ദേഹം മരിച്ചിട്ട് 7 കൊല്ലമാവുന്നു. അദ്ദെഃഅത്തിന്റെ ജീവിത രേഖ.
1933 ല്‍ മൊയ്തീന് കുഞ്ഞിന്റെയും സൈനബയുടെയും മകനായി എ.ടി.ഉമ്മര്‍ കണ്ണൂരില്‍ ജനിച്ചു. എസ്.എസ്.എല്‍.സി വരെ പഠിച്ചു. തുടര്‍ന്ന് സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. വളപട്ടണം മുഹമ്മദ്, ശരത് ചന്ദ്ര മറാത്തേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
മദിരാശി മലയാളി സമാജത്തിനു വേണ്ടി തയ്യാറാക്കിയ നാടകത്തിന് ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്കി. 1966 ല്‍ ഡോ.ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ട് സിനിമയിലെത്തി.
‘ ആകാശ വീഥികള്‍..’ എന്നു തുടങ്ങുന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചത്. തുടര്‍ന്ന് 300 ഓളം ഗാനങ്ങള്‍ക്ക് ഈണം നല്കി. ആലിംഗനം, അവളുടെ രവുകള്‍, അംഗീകാരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 20 ഓളം ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. ഒരു മകനുണ്ട്.