എന്‍.എഫ്-ജ്വലിക്കുന്ന ഓര്‍മ്മകള്‍

WEBDUNIA|
ചുരുങ്ങിയകാലം കൊണ്ട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട് അകാലത്തില്‍ അന്തരിച്ച അഭിനയ പ്രതിഭയാണ് എന്‍.എഫ് വര്‍ഗീസ്. മുഴങ്ങുന്ന ശബ്ദത്തോടെ, മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഈ അഭിനയ പ്രതിഭ നമ്മെ വിട്ടു പോയിട്ട് 2008 ജൂണ്‍ 19ന് 6 വര്‍ഷമാകുന്നു.

മലയാളികള്‍ എന്‍.എഫ് വര്‍ഗീസിനെ മറന്ന് പോയാലും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളായ ആകാശദൂതിലെ കേശവന്‍, പത്രത്തിലെ വിശ്വനാഥന്‍ എന്നിവ ഉജ്ജ്വലമായ തിളക്കത്തോടെ പ്രേക്ഷകരുടെ മനസില്‍ ജീവിക്കും. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മിമിക്രി വേദിയിലൂടെയാണ് എന്‍.എഫ് സിനിമയിലെത്തുന്നത്.

സിനിമയിലെത്തുന്നതിന് മുന്‍പ് മിഖാലേയലിന്‍റെ സന്തതികള്‍, ഡോ. ഹരിശ്ഛന്ദ്ര തുടങ്ങിയ ടി.വി. പരമ്പരകളില്‍ എന്‍.എഫ് അഭിനയിച്ചു. മിമിക്രി ട്രുപ്പുകളില്‍ ഒന്നിച്ചുണ്ടായിരുന്ന സിദ്ദിഖ്-ലാല്‍മാര്‍ സിനിമയിലെത്തി സൂപ്പര്‍ സംവിധായകരായിട്ടും എന്‍.എഫിനെ അവഗണിച്ചു.

ആ വേദന മനസില്‍ തിങ്ങി നില്‍ക്കുമ്പോഴാണ് സിബി മലയിലിന്‍റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആകാശദൂത്! മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ആകാശദൂതില്‍ കൂടിയാണ് വര്‍ഗീസ് സിനിമയിലെത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :