അഭിനയസായാഹ്നത്തിലെ കെ.കെ.

ഓ മാധവന്റെ അവസാന റോള്‍

WEBDUNIA|
ഭാവാഭിനയത്തിന്‍റെ പ്രസക്തി മലയാളക്കരയില്‍ എത്തിച്ചവരില്‍ പ്രമുഖനായിരുന്നു ഒ.മാധവന്‍. ഇടതുപക്ഷ നാടക പ്രസ്ഥാനങ്ങളിലൂടെ അഭിനയകരുത്ത് തെളിയിച്ച മാധവന്‍ അവസാന വേഷമിട്ട സിനിമയിലെ കഥാപാത്രവും കമ്യൂണിസ്റ്റുകാരന്‍റേതായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ വളര്‍ച്ചയ്ക്ക് മാധവനും കൂട്ടരുമൊരുക്കിയ നാടകങ്ങള്‍ കരുത്ത് പകര്‍ന്നപ്പോള്‍ സായാഹ്നമെന്ന ശരത് സിനിമയില്‍ മാധവന്‍ അഭിനയിച്ചത് തിരക്കുകള്‍ ഒഴിച്ചുവച്ച് വാര്‍ദ്ധക്യത്തിലേക്ക് നടന്ന കമ്യൂണിസ്റ്റ് നേതാവിന്‍റെ നൊമ്പരങ്ങളായിരുന്നു.

രണ്ടായിരത്തില്‍ പുറത്തു വന്ന സായാഹ്നത്തിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ടവരെന്നവകാശപ്പെടുന്ന സ്ഥിരം നായകന്മാരെ പിന്നിലാക്കി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കാളിദാസ കലാകേന്ദ്രത്തിന്‍റെ അമരക്കാരനായ മാധവന് സ്വന്തമായി.

ഒരു ജീവിതകാലം മുഴുവനും അഭിനയത്തിനും നാടകത്തിനും വേണ്ടി സമര്‍പ്പിച്ച മലയാളത്തിന്‍റെ അഭിനേതാവ് ഒ. മാധവന് ഈ അംഗീകാരം സാംസ്കാരിക കേരളം പണ്ടേ കരുതിവച്ചതായി അന്ന് മാധ്യമങ്ങള്‍ വാഴ്ത്തി. കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസിന്‍റെ ജീവിതവുമായി സാമ്യമുള്ള കെ.കെ. എന്ന കഥാപാത്രമായിരുന്നു സായാഹ്നത്തില്‍ മാധവന്‍റേത്.

ആദ്യ നാടകത്തില്‍, ചെങ്കൊടി പിടിച്ചുവാങ്ങി " നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്നു പറയുന്ന ജന്മിയും മാടമ്പിയുമായ പരമുപിള്ളയെ അവതരിപ്പിച്ചെങ്കില്‍ "സായാഹ്ന'ത്തില്‍ കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ മുന്‍ മുഖ്യമന്ത്രി കെ.കെയുടെ ആത്മനൊമ്പരങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :