മോഹന്‍ലാലും നിതീഷ് ഭരദ്വാജും, എന്തൊരു കോമ്പിനേഷന്‍ !

മോഹന്‍ലാല്‍, നിതീഷ് ഭരദ്വാജ്, ഞാന്‍ ഗന്ധര്‍വന്‍, പത്മരാജന്‍
Last Updated: ശനി, 16 ഓഗസ്റ്റ് 2014 (16:52 IST)
നിതീഷ് ഭരദ്വാജ്! മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍. മലയാളികള്‍ക്ക് കുറച്ചുകൂടി അടുപ്പമുണ്ട്. പത്മരാജന്‍റെ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന ക്ലാസിക്കിലെ ഗന്ധര്‍വ്വന്‍!

ഞാന്‍ ഗന്ധര്‍വ്വന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നും നിതീഷ് ഭരദ്വാജ് അഭിനയിക്കുന്നു എന്നും ഒരു വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ നിതീഷ് പറയുന്നത് താന്‍ അങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി കേട്ടിട്ടുപോലുമില്ല എന്നാണ്.

അതൊക്കെ പോകട്ടെ. നിതീഷ് ഭരദ്വാജ് ഇപ്പോള്‍ വെളിപ്പെടുത്തിയ ഒരു സംഗതിയെക്കുറിച്ചാണ് പറയാന്‍ വന്നത്.

പത്മരാജന് നിതീഷിനെ വച്ച് ഒരു സിനിമ കൂടി ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവത്രെ. ഞാന്‍ ഗന്ധര്‍വന് ശേഷം പത്മരാജന്‍ ചെയ്യാനിരുന്ന സിനിമ. ആ ചിത്രത്തില്‍ നിതീഷ് ഭരദ്വാജിനെയും മോഹന്‍ലാലിനെയും ഒന്നിപ്പിക്കാനാണത്രേ പത്മരാജന്‍ പദ്ധതിയിട്ടിരുന്നത്.

പത്മരാജന്‍ - മോഹന്‍ലാല്‍ - നിതീഷ് ഭരദ്വാജ്!

ഇങ്ങനെയൊരു കോമ്പിനേഷന്‍ സാധ്യമാകാതെ പോയത് വിധിയുടെ ക്രൂരത. ഇത് നടന്നിരുന്നെങ്കില്‍, ഒന്നാലോചിച്ചുനോക്കൂ... മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു ചിത്രമാകുമായിരുന്നു അത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :