മുമ്പേ വരേണ്ടിയിരുന്നു: ശ്വേത

Svethaa Menon
FILEFILE
സിനിമയിലെ കോഴിക്കോട്ടുകാരിയായ നായികയാണ് ശ്വേതാ മേനോന്‍. വളരെ നാള്‍ക്കു മുമ്പ് മലയാള സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞിരുന്നില്ല.

മുന്‍ മിസ് ഇന്ത്യ കൂടിയായ ശ്വേത മുംബൈയില്‍ താമസിച്ച് മോഡലിംഗിലും പരസ്യ ചിത്രങ്ങളിലുമാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

മോഹന്‍ ലാലിനോടൊപ്പം കീര്‍ത്തിചക്ര ആകാശഗോപുരം എന്നീ ചിത്രങ്ങളിലും പരദേശി, തന്ത്ര എന്നീ സിനിമകളിലും ശ്വേത അഭിനയിച്ചിട്ടുണ്ട്. പി ടി കുഞ്ഞിമുഹമ്മദിന്‍റെ പരദേസിയിലെ ആ ംഇനയും, രണ്‍ജിത്തിന്‍റെ റോക്ക് അണ്ട് റോളിലെ മീനാക്ഷിയും വ്യത്യസ്ഥമായ രണ്ടു വേഷങ്ങളാണ്.

? മലയാളത്തിലേക്ക് വീണ്ടുമെത്തുമ്പോഴേക്ക് എന്ത് തോന്നുന്നു.

* വളരെ അഭിമാനം തോന്നുന്നു. വളരെ മുമ്പു തന്നെ മലയാളത്തില്‍ നിലയുറപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ മുംബൈയില്‍ സ്ഥിര താമസമാക്കിയതുകൊണ്ട് കേരളത്തിലേക്ക് വരില്ല എന്നായിരുന്നു പല നിര്‍മ്മാതാക്കളും സംവിധായകരും കരുതിയത്. ഇപ്പോഴതെല്ലാം മാറിയെന്നതില്‍ വളരെ സന്തോഷമുണ്ട്.

? മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എങ്ങനെയിരുന്നു.

* തന്ത്ര എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമൊരിക്കല്‍ ഞാന്‍ മലയാളത്തിലെത്തിയത്. അതിനു മുമ്പ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പല പുതിയ ചിത്രങ്ങളിലേക്കും എന്നെ വിളിക്കുന്നുണ്ട്. എന്‍റെ കഴിവുകള്‍ മലയാള സിനിമയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

? തന്ത്രയിലെ വേഷം ശ്വേതയ്ക്ക് ഗുണം ചെയ്തോ.

* സിനിമ എന്ന നിലയില്‍ തന്ത്ര വേണ്ടത്ര വിജയിച്ചില്ല. പക്ഷെ, എന്നെ ഏല്‍പ്പിച്ച കഥാപാത്രം ഭംഗിയാക്കാനായി എന്നാണെന്‍റെ വിശ്വാസം. ആദ്യം ശോഭനയ്ക്ക് വേണ്ടി കരുതിവച്ച കഥാപാത്രമായിരുന്നു ഇത്. അവര്‍ വരാതിരുന്നതിനാലാണ് നിര്‍മ്മാതാക്കള്‍ എന്നെ സമീപിച്ചത്. ശക്തമായ വേഷം, ക്ളാസിക് പശ്ഛാത്തലമുള്ള സിനിമ. അതുകൊണ്ട് സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.

WEBDUNIA|
മലയാള



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :