മമ്മുക്കയെപ്പോലെ ഒരാള്‍ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ? - ആസിഫ് അലി

മമ്മൂട്ടി ഇതൊക്കെ ചെയ്യുന്നുണ്ട്, അത് കണ്ടുപഠിച്ച് ആസിഫ് അലി!

Mammootty, Asif Ali, Lal Jose, Dileep, Joshiy, Jayaram, മമ്മൂട്ടി, ആസിഫ് അലി, ലാല്‍ ജോസ്, ദിലീപ്, ജോഷി, ജയറാം
Last Modified ബുധന്‍, 29 ജൂണ്‍ 2016 (16:10 IST)
മലയാള സിനിമയിലെ ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടിയെ റോള്‍ മോഡലായി സ്വീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ആസിഫ് അലി.

ആത്മീയകാര്യങ്ങളിലാണ് മമ്മൂട്ടി ആസിഫ് അലിയുടെ റോള്‍ മോഡലാകുന്നത്. “സിനിമയില്‍ വന്ന ശേഷം ആത്മീയ കാര്യത്തില്‍ മമ്മുക്കയാണ് എനിക്ക് മാതൃക. മമ്മുക്കയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചപ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുള്ളത്, കൃത്യമായി അഞ്ചുനേരം നിസ്കരിക്കുകയും, വളരെ അടുക്കും ചിട്ടയോടും കൂടി കുടുംബജീവിതം നയിക്കുകയും ചെയ്യുന്ന നല്ലൊരു മുസല്‍മാനെയാണ്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.

“ജവാന്‍ ഓഫ് വെള്ളിമല ചെയ്യുന്നത് ഒരു നോമ്പുകാലത്താണ്. അപ്പോള്‍ മമ്മുക്കയുടെ നോമ്പുചിട്ടകള്‍ കാണാനും പഠിക്കാനും സാധിച്ചിട്ടുണ്ട്. ഒന്നു തുമ്മിയാല്‍ പോലും ‘അല്‍‌ഹം ദുലില്ലാഹ്’ പറഞ്ഞ് പടച്ചോന് നന്ദി പറയുകയും, ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മമ്മുക്ക എനിക്ക് നല്ലൊരു അനുഭവമായിരുന്നു. തിരക്കിലാണെങ്കില്‍ പോലും കാരവനില്‍ പോയി അഞ്ചുനേരം മുടങ്ങാതെ നിസ്കരിക്കും അദ്ദേഹം. മമ്മുക്കയെപ്പോലെ തിരക്കുള്ള ഒരാള്‍ക്ക് ഇതൊക്കെ കൃത്യമായി പിന്തുടരാന്‍ കഴിയുമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്ത എനിക്കുണ്ടായി. അങ്ങനെ ഇക്കാര്യത്തിലും മമ്മുക്ക എനിക്ക് റോള്‍ മോഡലായി” - ആസിഫ് അലി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :