പുലിമുരുകനൊടുവില്‍ മോഹന്‍ലാല്‍ പറഞ്ഞു - എനിക്ക് കൈയടിക്കേണ്ട!

മോഹന്‍ലാല്‍ ഒരു സിനിമ കമ്മിറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്: വൈശാഖ്

Mohanlal, Vysakh, Pulimurugan, Antony, Udaykrishna, Mammootty, മോഹന്‍ലാല്‍, വൈശാഖ്, പുലിമുരുകന്‍, ആന്‍റണി, ഉദയ്കൃഷ്ണ, മമ്മൂട്ടി
Last Modified ചൊവ്വ, 1 നവം‌ബര്‍ 2016 (14:20 IST)
പുലിമുരുകന്‍ മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ഇത്രയും വലിയ വിജയം സൃഷ്ടിച്ച വൈശാഖ് തന്‍റെ അടുത്ത വലിയ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാല്‍ തന്നെയായിരിക്കും ആ സിനിമയിലെ നായകനെന്നാണ് സൂചന. തന്നെ തിരക്കഥ രചിച്ചേക്കും.

എന്നാല്‍ അടുത്ത സിനിമയുടെ ആലോചനകള്‍ നടക്കുമ്പോഴും പുലിമുരുകനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വൈശാഖിന് ആവേശം പകരുന്നതാണ്. “പുലിമുരുകനില്‍ ലാല്‍ സാറിന്‍റെ ലാസ്റ്റ് ഷോട്ട് എടുക്കുന്ന ദിവസം. സാധാരണ ഒരു ആര്‍ട്ടിസ്റ്റിന്‍റെ ലാസ്റ്റ് ഷോട്ടിന് എല്ലാവരും കൈയടിക്കും. ലാലേട്ടന്‍ പറഞ്ഞു - ‘എനിക്ക് കൈയടിക്കേണ്ട. ഞാന്‍ ഈ പടം നിര്‍ത്തുന്നില്ല. ഇനിയും വരും. എന്തെങ്കിലും ബാക്കി കാണുവാരിക്കും’. വല്യ സങ്കടമായിരുന്നു പോകാന്‍ നേരത്ത്. ലാല്‍ സാര്‍ ആ കഥാപാത്രത്തിലേക്ക് വല്ലാതെ ഇറങ്ങിയിരുന്നു” - ഗൃഹലക്‍ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വൈശാഖ് പറയുന്നു.

“ലാല്‍ സാര്‍ ഒരു പ്രൊജക്ട് കമ്മിറ്റ് ചെയ്യാന്‍ പാടാണ്. ഒത്തിരി സംശയങ്ങള്‍ ചോദിക്കും. സമ്മതിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തിനും റെഡിയാണ്. എങ്ങോട്ടുവേണമെങ്കിലും ഒഴിക്കാവുന്ന വെള്ളം പോലെയാണ് അദ്ദേഹം. എന്ത് എക്‍സ്പ്രഷനും ഏത് വികാരവും ചെയ്യും. പരിധികളില്ലാത്ത നടന്‍. ഡ്രീം ആക്‍ടര്‍” - മോഹന്‍‌ലാലിനേക്കുറിച്ച് പറയുമ്പോള്‍ വൈശാഖിന് നൂറുനാവ്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :