കരിങ്കുന്നം സിക്സസ് കണ്ടില്ലേ? എങ്കില്‍ അടുത്തകാലത്തെ ഏറ്റവും മികച്ച സിനിമ നിങ്ങള്‍ കണ്ടിട്ടില്ല!

കരിങ്കുന്നം സിക്സസ് നിരൂപണം

Karinkunnam 6s, Karinkunnam Sixes, Karinkunnam 6s - Malayalam Movie Review, Karinkunnam 6s - Movie Review, Karinkunnam 6s Review, Karinkunnam 6s Malayalam Review, Anoop Menon, Manju Warrier, Suraj, കരിങ്കുന്നം സിക്സസ്, കരിങ്കുന്നം 6സ്, മഞ്ജു വാര്യര്‍, കരിങ്കുന്നം സിക്സസ് നിരൂപണം, കരിങ്കുന്നം സിക്സസ് റിവ്യൂ, കരിങ്കുന്നം സിക്സസ് റിവ്യു, അനൂപ് മേനോന്‍, സുരാജ്, ദീപു കരുണാകരന്‍
നീന| Last Updated: വ്യാഴം, 7 ജൂലൈ 2016 (16:22 IST)
മലയാളത്തില്‍ എത്ര സ്പോര്‍ട്‌സ് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ കൌണ്ട് ചെയ്തിട്ടില്ല. 1983 ഒരു ഒന്നാന്തരം സിനിമയായിരുന്നു. അങ്ങനെ എടുത്തുപറയാന്‍ പറ്റിയ ചിത്രങ്ങള്‍ ചുരുക്കം. എനിക്കിഷ്ടപ്പെട്ട ഒരു സിനിമയുണ്ട്. ജോണ്‍ പോളിന്‍റെ തിരക്കഥയില്‍ ജോര്‍ജ്ജ് കിത്തു ചെയ്തതാണ് - സമാഗമം. അതിനൊരു സ്പോര്‍ട്സ് പശ്ചാത്തലമുണ്ടായിരുന്നു. പക്ഷേ അതിനൊക്കെ മുകളില്‍ പ്രണയം കിനിഞ്ഞുനിന്ന ഒരു സിനിമ.

മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നല്ലൊന്നാന്തരം ചിത്രമാണ്. ആര്‍ക്കും, ഏത് ജനറേഷനും ധൈര്യമായിട്ട് കാണാം. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഈ ചിത്രം ആവേശകരമായ ഒരു വോളിബോള്‍ മത്സരം പോലെ ത്രില്ലടിപ്പിക്കുന്നതും രസകരവുമാണ്.

അരുണ്‍ലാല്‍ രാമചന്ദ്രനാണ് ഈ സിനിമയുടെ തിരക്കഥ. മഞ്ജു വാര്യരുടെ കഴിഞ്ഞ സിനിമയായ ‘വേട്ട’യുടെ തിരക്കഥയും അരുണ്‍ ലാല്‍ ആയിരുന്നു. വ്യത്യസ്തമായ സബ്ജക്ടുകളില്‍ ഉറപ്പുള്ള തിരക്കഥകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ തൂലികയാണ് അരുണിന്‍റേതെന്ന് ബോധ്യപ്പെടുത്തുന്നു കരിങ്കുന്നത്തിന്‍റെ രചന.

എബി(അനൂപ്)യും വന്ദന(മഞ്ജു)യും ഭാര്യാഭര്‍ത്താക്കന്‍‌മാരാണ്. നല്ല വോളിബോള്‍ താരങ്ങളും. എബി വളര്‍ത്തിക്കൊണ്ടുവന്ന കരിങ്കുന്നം സിക്സസ് എന്ന വോളിബോള്‍ ടീം അയാള്‍ക്കൊരു അപകടം പിണയുന്നതോടെ തകരുന്നു. ടീമിലെ അംഗങ്ങളെല്ലാം വിട്ടുപോകുന്നു. കരിങ്കുന്നം സിക്സസ് പുനരുജ്ജീവിപ്പിക്കാനായി വന്ദന ശ്രമം തുടങ്ങുന്നതോടെ സിനിമയും തുടങ്ങുന്നു. പക്ഷേ അവള്‍ക്ക് മികച്ച കളിക്കാരെ കിട്ടിയത് സെന്‍‌ട്രല്‍ ജയിലില്‍ നിന്നാണ്!

ഫയര്‍മാന്‍ എന്ന ശരാശരി സിനിമയായിരുന്നു ദീപു കരുണാകരന്‍റെ കഴിഞ്ഞ സംഭാവന. ആ സിനിമയ്ക്ക് ഒരു ഗംഭീര പ്ലോട്ട് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര രസമായില്ല. എന്നാല്‍ ഇത്തവണ കളി ഗംഭീരമാക്കി ദീപു. ഓരോ ഫ്രെയിമിലും സംവിധായകന്‍ നിറഞ്ഞുനില്‍ക്കുകയാണ് കരിങ്കുന്നം സിക്സസില്‍.

ഒരു സ്പോര്‍ട്സ് സിനിമ കടന്നുപോകേണ്ടുന്ന ലക്‍ഷ്യം, ആവേശം, ഉണര്‍വ്വ്, പ്രോത്സാഹനം, ദുഃഖം, നിരാശ, പരാജയം, സന്തോഷം, മത്സരബുദ്ധി, തോല്‍പ്പിക്കാനുള്ള ത്വര, ആഹ്ലാദം, ആഘോഷം എല്ലാം അനുഭവിപ്പിക്കുന്നതാണ് കരിങ്കുന്നം സിക്സസ്. ഓരോ പ്രേക്ഷകനെയും കരിങ്കുന്നം ടീമിലെ കളിക്കാരനാക്കി മാറ്റുന്ന മാജിക്കാണ് സംവിധായകന്‍ കാട്ടിത്തരുന്നത്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

മടങ്ങിവരവിന് ശേഷം മഞ്ജു വാര്യര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ വന്ദന. അനൂപ് മേനോന്‍ പതിവുപോലെ മികച്ചുനിന്നു. വളരെ നാച്ചുറലായ പ്രകടനം.

സിനിമയിലെ എല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയെങ്കിലും സുരാജ് വെഞ്ഞാറമ്മൂടിനെ എടുത്ത് പറയണം. നെല്‍‌സണ്‍ എന്ന കഥാപാത്രമായി സുരാജ് വീണ്ടും ഞെട്ടിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനത്തിന് ശേഷം സുരാജിന്‍റെ മറ്റൊരു വിസ്മയ കഥാപാത്രം.

രാഹുല്‍ രാജിന്‍റെ പശ്ചാത്തല സംഗീതമാണ് കരിങ്കുന്നം സിക്സസിന്‍റെ ഏറ്റവും പോസിറ്റീവായ ഘടകം. സിനിമയുടെ ആത്മാവിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുകയാണ് രാഹുല്‍ രാജ്. ഒരു സ്പോര്‍ട്സ് സിനിമയുടെ ആവേശവും ഇമോഷനും ഒപ്പിയെടുത്തിരിക്കുകയാണ് ജയകൃഷ്ണയുടെ ക്യാമറ.

റേറ്റിംഗ്: 4.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...