ഹിന്ദിയില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയ ലഗേ രഹോ മുന്നാഭായിയുടെ ഛായാഗ്രാഹകന്‍ മലയാളിയാണ് - ഏറ്റുമാനൂര്‍ പുന്നത്തുറ ചേന്നാട്ടുവീട്ടില്‍ സി.കെ.മുരളീധരന്‍.
സിനിമയുടെ സംവിധായകന്‍ മനോജ്കുമാര്‍ ഹിറാനിയുടെ പുന ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠിയാണ് മുരളി. ഈ ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനര്‍ ബിശ്വജിത് ചാറ്റര്‍ജിയും സൗണ്ട് റെക്കോര്‍ഡര്‍ ജിതേന്ദ്ര ശര്‍മ്മയും 1984-87 ബാച്ചിലെ സഹപാഠികള്‍ തന്നെ.
പരസ്യ ചിത്രങ്ങളുടെ ലോകത്തു നിന്നാണ് മുരളി സിനിമയിലേക്ക് എത്തുന്നത്. മുന്നാബായി എം.ബി.ബി.എസിലും മുരളി ക്യാമറയ്ക്ക് പിന്നില്‍ വരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മറേണ്ടിവന്നു. മുരളിയുമായി മുമ്പ് നടത്തിയ അഭിമുഖം :
? എങ്ങനെയാണ് പുനാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയത്.
* ഒത്ധ ആവേശം കൊണ്ട് എത്തി എന്നേ പറയാനാവൂ. ഫോട്ടോഗ്രാഫിയോട് ചെറുപ്പത്തിലേ താതᅲര്യം ഉണ്ടായിത്ധന്നു. പിന്നെ ,കുറേ കാര്യങ്ങള്‍ വായിച്ചറിഞ്ഞു. പുനെയില്‍ ഈ വായിച്ച അറിവ് സഹായകമായി. അങ്ങനെ അവിടേ പഠിക്കാനായി.
? ഏതൊക്കെയായിത്ധന്നു പ്രധാന പരസ്യ ചിത്രങ്ങള്‍.
* കാന്‍ ഫെസ്റ്റിവലില്‍ ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ വെരി വെരി സൈ ലന്‍റ് എന്ന ചിത്രമാണ് ഡോക്യുമെന്‍ററിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
? പിന്നെ ഏതൊക്കെ രംഗത്ത് പ്രവര്‍ത്തിച്ചു.
* മ്യൂസിക് ആല്‍ബങ്ങളായിരുന്നു ഞാന്‍ പിന്നെ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത്. സോനു നിഗം, അഡ്നാന്‍ സാമി, ജഗത്ജിത് സിംഗ് തുടങ്ങി ഒട്ടേറെ പേര്‍ക്കു വേണ്ടി ആല്‍ബങ്ങള്‍ക്കായി ക്യാമറ ചെയ്തു.