Last Updated:
ബുധന്‍, 30 ജൂലൈ 2014 (16:41 IST)
റംസാന്‍ നോമ്പുമാസം കഴിഞ്ഞു. പുണ്യം നിറഞ്ഞുനില്‍ക്കുന്ന ഈ സമയത്ത് സംവിധായകന്‍ സിദ്ദിക്ക് ഓര്‍ക്കുന്നത് മമ്മൂട്ടിയുടെ റംസാന്‍ വ്രതത്തെക്കുറിച്ചാണ്. ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടിയുടെ നോമ്പെടുക്കലിലെ നിഷ്ഠ സിദ്ദിക്ക് തിരിച്ചറിയുന്നത്.
"ഹിറ്റ്ലറിന്‍റെ ലൊക്കേഷനിലെ പെരുന്നാള്‍ എന്നെന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണ്. നല്ല ചുടുള്ള സമയത്തായിരുന്നു റംസാന്‍. അതുകൊണ്ട് നോമ്പ് പിടിക്കാന്‍ സാധിക്കാത്ത വിഷമത്തിലായിരുന്നു ഞാനടക്കമുള്ളവര്‍. എന്നാല്‍ ഷൂട്ടിങ് സെറ്റിലെത്തിയപ്പോഴാണ് അറിയുന്നത്, ഞങ്ങള്‍ക്കെല്ലാം പലദിവസങ്ങളിലും നോമ്പ് നഷ്ടപ്പെട്ടപ്പോഴും നായകനായ മമ്മൂട്ടി എല്ലാനോമ്പും പിടിച്ചാണ് സെറ്റിലെത്തിയിരുന്നതെന്ന്. പല ദിവസങ്ങളിലും ഫൈറ്റ് സീനുകളിലടക്കം അദ്ദേഹം അഭിനയിച്ചിരുന്നത് നോമ്പ് പിടിച്ചായിരുന്നുവത്രേ" - സിദ്ദിക്ക് ഓര്‍മ്മിക്കുന്നു.
"ആ പ്രാവശ്യത്തെ പെരുന്നാളും ഹിറ്റ്‌ലറിന്‍റെ ലൊക്കേഷനിലായിരുന്നു. അന്ന് കോയമ്പത്തൂരില്‍ നിന്ന് പ്രത്യേകമായി ബിരിയാണി ഉണ്ടാക്കിക്കൊണ്ടുവന്നാണ് സെറ്റില്‍ പെരുന്നാള്‍ ആഘോഷിച്ചത്. ഇതിനെല്ലാം നേതൃത്വം നല്‍കിയതാകട്ടെ സാക്ഷാല്‍ മമ്മൂട്ടിയും" - മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിക്ക് വ്യക്തമാക്കുന്നു.
ഇത്തവണത്തെ റംസാന്‍ മമ്മൂട്ടിക്ക് പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയുടെ മംഗ്ലീഷും മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ വിക്രമാദിത്യനും തിയേറ്ററുകളില്‍ തകര്‍ത്തോടുന്നു.