Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (12:35 IST)
മമ്മൂട്ടി മലയാളത്തിന്‍റെ അഭിമാനമായ നടനാണ്. എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. അദ്ദേഹം ആടാത്ത വേഷങ്ങള്‍ അപൂര്‍വ്വം. എങ്കിലും പുതിയ കഥാപാത്രങ്ങള്‍ക്കായും പുതുമയുള്ള കഥകള്‍ക്കായുമുള്ള മമ്മൂട്ടിയുടെ കാത്തിരിപ്പ് വിസ്മയിപ്പിക്കുന്നതാണ്.
കുറച്ചുകാലം മുമ്പ് മാതൃഭൂമിയിലെ ഒരു പംക്തിയില്‍ സത്യന്‍ അന്തിക്കാട് ഒരു അനുഭവം എഴുതി:
“അടുത്തകാലത്ത് 'പത്തേമാരി' കണ്ടപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. ''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു”. മമ്മൂട്ടിയാണ് - എനിക്ക് വളരെയേറെ പരിചയമുള്ള നടനാണ് എന്നൊക്കെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലും മുകളിലായിരുന്നു നിങ്ങളുടെ പ്രകടനം! ശബ്ദംകൊണ്ടും ഭാവംകൊണ്ടും പ്രേക്ഷകരെ കൈയിലെടുക്കുന്ന മാജിക് ഞാന്‍ കണ്ടു. അഭിനന്ദനങ്ങള്‍.'' നല്ലൊരു ചിരിയായിരുന്നു മറുപടി.
എന്നിട്ട് പറഞ്ഞു - ''നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.''
ആ സ്പിരിറ്റാണ് മമ്മൂട്ടിയെ നിലനിര്‍ത്തുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. മലയാളത്തിലെ 'എക്കാലത്തെയും പുതുമുഖ നടന്‍' എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ”.