തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 26 നവംബര്‍ 2019 (10:10 IST)
സിനിമാക്കരാറു ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരിൽ നടൻ ഷെയ്‌ൻ നിഗമിനെതിരെ ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. ഷെയ്‌ൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിന്മാറും. നിർമ്മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.
കരാർ ലംഘിച്ച് മുടി മുറിച്ചതിന്റെ പേരിൽ തുടങ്ങിയ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൂചന നൽകി ഷെയ്‌ൻ മുടി പറ്റവെട്ടിയും ഷേവ് ചെയ്തും നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ് വെല്ലുവിളിയായി കണ്ടാണ് നിർമ്മാതാക്കൾ കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയ്‌ൻ കാരണം മുടങ്ങിയതെന്നാണ് നിർമ്മാതാക്കൾ ആരോപിക്കുന്നു. ഇതോടെയാണ് ഷെയ്‌ൻ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനുള്ള നടപടിയിലേക്ക് നിർമ്മാതാക്കളുടെ സംഘടനായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടക്കുന്നത്. കൂടുതൽ നടപടികൾ വ്യാഴാഴ്‌ച ചേരുന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.