തമന്നയുടെ പ്രിയതാരം, അത് മമ്മൂട്ടിയല്ലാതെ മറ്റാര് !

BIJU| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:47 IST)
തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരം മമ്മൂട്ടിയാണ്. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും തമന്നയ്ക്ക് മമ്മൂട്ടി എപ്പോഴും അത്ഭുതമാണ്. എങ്ങനെ ഈ പ്രായത്തില്‍ ഇങ്ങനെ സ്റ്റൈലിഷ് ആയിരിക്കാന്‍ കഴിയുന്നു എന്നാണ് താരറാണിയുടെ സംശയം.

യുവാക്കളും സിനിമയിലെ യുവതാരങ്ങള്‍ പോലും അനുകരിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടിയുടെ സ്റ്റൈലാണെന്നാണ് പറയുന്നത്.

ഇപ്പോഴും ഈ സ്റ്റൈലുകള്‍ തുടരാന്‍ എങ്ങനെ കഴിയുന്നു എന്നാണ് തമന്നയുടെ സംശയം. ഈ വിഷയത്തില്‍ മമ്മൂട്ടി തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുമെന്നാണ് തമ്മു പറയുന്നത്.

അങ്ങനെയെങ്കില്‍ യുവതാരങ്ങളുടെ നിരയില്‍ ആരെയാണ് തമന്നയ്ക്ക് പ്രിയം എന്നറിയുമോ? അത് സാക്ഷാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :