എന്റെ ഇഷ്ടത്തിന് പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും പിടിച്ച് അഭിനയിപ്പിച്ചോളൂ; ലാലിനോട് വഴക്കിട്ട് മമ്മൂട്ടി

എന്റെ ഇഷ്ടത്തിന് പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും പിടിച്ച് അഭിനയിപ്പിച്ചോളൂ; ലാലിനോട് വഴക്കിട്ട് മമ്മൂട്ടി

aparna shaji| Last Updated: ചൊവ്വ, 19 ഏപ്രില്‍ 2016 (17:46 IST)

സിദ്ദിഖ്-കൂട്ടുകെട്ടിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ഹിറ്റ്ലർ വൻ വിജയമായിരുന്നു. ഹിറ്റ്ലർ മാധവൻകുട്ടിയുടെ ലുക്ക് ഇന്നും ആരാധകർ നെഞ്ചേറ്റുന്നു. എന്നാൽ ആ വേഷത്തിന് പുറകിൽ ഒരു കഥയുണ്ട്. മുണ്ട് ഉടുത്ത് അഭിനയിക്കാൻ പറ്റില്ല, ചിത്രത്തിൽ പാന്റേ ഇടുകയുള്ളുവെന്ന് പറഞ്ഞ് മമ്മൂട്ടി വാശിപിടിച്ചത്രെ ! വാശി ചെറിയ വഴക്കിലേക്കും വഴിമാറിയിരുന്നുവെന്ന് സിനിമയുടെ സംവിധായകൻ ലാൽ മനോരമയിലെ അഭിമുഖത്തിനിടെ പറഞ്ഞു.

തന്റെ ഇഷ്ടത്തിൽ മുടി ചീകാനും വസ്ത്രം ധരിക്കാനും പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും പിടിച്ച് അഭിനയിപ്പിച്ചോളാനും മമ്മൂട്ടി പറഞ്ഞിരുന്നു. മറ്റ് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നതിനായി ആണ് മാധവൻകുട്ടി മുണ്ട് ഉടുത്താൽ മതിയെന്ന് പറഞ്ഞത്. മമ്മൂട്ടി അങ്ങനെ പറഞ്ഞെങ്കിലും ഷൂട്ടിംഗ് സമയമായപ്പോൾ മുണ്ട് ഉടുത്ത് വന്നു, മേക്കപ്പ്മാനെ വിളിച്ച് മുടി മുകളിലേക്ക് ചീകി വെക്കാനും പറഞ്ഞുവെന്ന് താരം അറിയിച്ചു.

മമ്മൂട്ടി എപ്പോഴും അങ്ങനെയാണ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും. സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റായിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത ദിലീപ് ചിത്രമായ കിങ്‌ലയറിന്റെ വിശേഷം പങ്കുവെക്കവെയാണ് ലാൽ ഇക്കാര്യം അറിയിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :