'സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തമ്മില്‍ മത്സരമുണ്ട്'; മോഹൻലാലുമായുള്ള മത്സരത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നു

സിനിമ ലോകത്ത് മാത്രമേ താരങ്ങൾ തമ്മിൽ മത്സരമുള്ളു എന്നാണ് മമ്മൂട്ടി പറയുന്നത്.

തുമ്പി എബ്രഹാം| Last Modified ശനി, 5 ഒക്‌ടോബര്‍ 2019 (13:22 IST)
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമ ലോകത്ത് മാത്രമേ താരങ്ങൾ തമ്മിൽ മത്സരമുള്ളു എന്നാണ് മമ്മൂട്ടി പറയുന്നത്. മമാങ്കം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തമ്മില്‍ മത്സരമുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതുണ്ട് എന്നായിരുന്നു മെഗാസ്റ്റാറിന്റെ പ്രതികരണം.

തീര്‍ച്ചയായും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് വേണം.സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് സിനിമയില്‍ മാത്രമാണ്, അതുകൊണ്ടാണ് അന്‍പതിധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിച്ചതും- മമ്മൂട്ടി പറയുന്നു.

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം. മലയാളത്തിന് പുറമെ തെുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :