രജനികാന്ത് ഒരു പാഠപുസ്തകമാണെന്ന് ലോകേഷ് കനകരാജ്; ഇതിനൊക്കെ കാരണം വിജയ്?

രജനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ലോകേഷ് കനകരാജ്.

നിഹാരിക കെ.എസ്| Last Modified ബുധന്‍, 14 മെയ് 2025 (08:50 IST)
രജനികാന്ത് ചിത്രം ‘കൂലി’യിുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ. ഇതിനിടെ രജനികാന്തിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ലോകേഷ് കനകരാജ്. താരത്തിന്റെ കഥകളും ജീവിതപാഠങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചു എന്നാണ് ലോകേഷ് പറയുന്നത്.

'ആ മനുഷ്യൻ എന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കാൻ പോലും പറ്റുന്നില്ല. അദ്ദേഹം എന്നെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു, എന്നെ കരയിപ്പിച്ചു (നല്ല അർത്ഥത്തിൽ), എന്നെ ചിരിപ്പിച്ചു, എല്ലാ ദിവസവും എനിക്ക് ഓരോ പാഠങ്ങൾ ആയിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ജീവിതത്തിൽ അനുഭവിച്ചതൊക്കെ പറഞ്ഞപ്പോൾ നമ്മുടെ പ്രശ്‌നങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി', എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.

അതേസമയം, വിജയ് ആണ് തന്നോട് രജനികാന്തിനെ വച്ച് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു. മാസ്റ്റർ സിനിമ ചെയ്യുന്ന സമയത്താണ് രജിനിയെ വച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് വിജയ് പറഞ്ഞത്. അദ്ദേഹത്തിന്റെ കോൺഫിഡൻസ് ആണ് കൂലിയിലേക്ക് തന്നെ എത്തിച്ചത്. കൂലിയുടെ അനൗൺസ്‌മെന്റിന് ശേഷം തന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് വിജയ് ആയിരുന്നു എന്നും ലോകേഷ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :