'ഞാൻ തളർന്നു പോയി, ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്‘ - മരിക്കുന്നതിനു മുന്നേ സിൽക്ക് സ്മിത വിളിച്ചിരുന്നുവെന്ന് നടി അനുരാധ

സിൽക്ക് സ്മിത മരിക്കുന്നതിന് തലെ ദിവസം തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലോട്ട് വരാമോ അത്യാവശ്യമായിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറയുകയും ചെയ്തിരുന്നെന്നും അനുരാധ പറയുന്നു.

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (10:30 IST)
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ താരമായിരുന്നു അനുരാധ.
ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ നായികമാരുടെ അമ്മ കഥാപാത്രങ്ങളായി അഭിനയം തുടരുന്ന തന്റെ പ്രിയ കൂട്ടുകാരി സില്‍ക്ക് സ്മിതയെക്കുറിച്ച്‌ ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയായിരുന്നു. മരിക്കുന്നതിന് തലെ ദിവസം തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലോട്ട് വരാമോ അത്യാവശ്യമായിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറയുകയും ചെയ്തിരുന്നെന്നും അനുരാധ പറയുന്നു. എന്തിനായിരുന്നു സിൽക്ക് സ്മിത് ആത്മഹത്യ ചെയ്തതെന്ന് ആലോചിക്കാറുണ്ടെന്നും, ചിലപ്പോൾ ജീവിതത്തിലുണ്ടായ ഒറ്റപ്പെടലുകളും, പ്രതിസന്ധികളും കൊണ്ടായിരിക്കാം എന്നും അനുരാധ പറയുന്നു.

അനുരാധയുടെ വാക്കുളിങ്ങനെ:-
അവള്‍ മരിക്കുന്നതിന്റെ തലേനാള്‍ എന്നെ വിളിച്ചിരുന്നു. ‘ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു’. അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് ടിവിയില്‍ ഫ്ലാഷ് ന്യൂസ് ‘സില്‍ക്ക് സ്മിത മരിച്ച നിലയില്‍’. ഞാന്‍ തളര്‍ന്നിരുന്നു. പിന്നെ അവളുടെ വീട്ടിലേക്ക് ചെന്നു, ഞാനും ശ്രീവിദ്യമ്മയും ഒരുമിച്ചാണ് അവിടെ എത്തുന്നത്’.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :