മലയാളത്തിലും ഗ്ലാമര്‍ ചെയ്യാം: നമിത

PROPRO
മലയാള സിനിമയില്‍ സജീവമാകാന്‍ താല്‍‌പര്യമുണ്ടെന്നും മലയാളത്തില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ മടിയില്ലെന്നും ഗ്ലാമര്‍ ഗേള്‍ നമിത. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് നമിത നയം വ്യക്തമാക്കിയത്.

“ബ്ലാക്ക് സ്റ്റാലിയനില്‍ ഞാന്‍ ഗ്ലാമര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അഭിനയപ്രാധാന്യമുള്ള കഥാപാത്രവുമാണ് അത്. മുമ്പ് ഒരു മമ്മൂട്ടിച്ചിത്രത്തിലേക്ക് എനിക്ക് ഓഫര്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഡേറ്റ് പ്രശ്നം കാരണം സഹകരിക്കാന്‍ കഴിഞ്ഞില്ല. മലയാളത്തില്‍ സജീവമാകാന്‍ താല്‍‌പര്യമുണ്ട്. ഗ്ലാമര്‍ കഥാപാത്രങ്ങളെയും ഇവിടെ അവതരിപ്പിക്കാന്‍ തയാറാ‍ണ്” - തമിഴകത്തെ ഹോട്ട് സുന്ദരി പറയുന്നു.

കേരളം എന്തായാലും ഈ പഞ്ചാബി പെണ്‍‌കുട്ടിക്ക് ഏറെ ഇഷ്ടമായിരിക്കുകയാണ്. ഇവിടെ ഒരു വീട് സ്വന്തമാക്കണമെന്നും താരത്തിന് ആഗ്രഹമുണ്ട്.

“ദൈവത്തിന്‍റെ സ്വന്തം നാടെന്ന് കേരളത്തെ വിളിക്കുന്നതില്‍ അത്‌ഭുതപ്പെടേണ്ടതില്ല. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഇവിടെ കായല്‍‌ത്തീരത്ത് ഒരു വീട് സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” - നമിത പറയുന്നു.

WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (13:07 IST)
ബ്ലാക്ക് സ്റ്റാലിയന്‍ ഒരു ആക്ഷന്‍ ചിത്രമാണ്. കലാഭവന്‍ മണി നായകനാകുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് രാജേഷ് ജയരാമന്‍. കിച്ചു ഫിലിംസിന്‍റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :