ഒന്നിലും പ്രതീക്ഷയില്ല, അതുകൊണ്ട് നിരാശയുമില്ല; വരുന്നതുപോലെ വരട്ടെ: മഞ്ജു വാര്യര്‍

കേരളത്തില്‍ എനിക്ക് നിശബ്ദമായ ഒരു പിന്തുണയുണ്ട്: മഞ്ജു വാര്യര്‍

Manju Warrier, Dileep, Kavya, Mammootty, Mohanlal, Jayaram, മഞ്ജു വാര്യര്‍, ദിലീപ്, കാവ്യ, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം
Last Modified ശനി, 31 ഡിസം‌ബര്‍ 2016 (16:38 IST)
കേരളത്തില്‍ എവിടെയൊക്കെയോ തനിക്ക് നിശബ്ദമായൊരു സപ്പോര്‍ട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. പണ്ടും അത്തരത്തിലുള്ള പിന്തുണയുണ്ടായിരുന്നു എന്നും മഞ്ജു പറയുന്നു.

“അഭിനയിക്കാതിരുന്നപ്പോഴും ആളുകളുടെ സ്നേഹം കണ്ടിട്ടുണ്ട് ഞാന്‍. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനായിട്ടുള്ളൊരു ആശ്രയമായിട്ട് പലരും എന്നെ കാണുന്നുണ്ട്. കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു.

സിനിമയിലേക്ക് തിരിച്ചുവരുമ്പോള്‍ പ്രതീക്ഷിച്ച ഒരു റിസല്‍ട്ട് കിട്ടിയില്ലെന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന് ‘അങ്ങനെയൊരു റിസല്‍ട്ട് പ്രതീക്ഷിച്ചിട്ടില്ല ഞാന്‍’ എന്നാണ് മഞ്ജു മറുപടി നല്‍കുന്നത്. “ഒന്നിലും പ്രതീക്ഷകളോ മുന്‍‌വിധിയോ ഇല്ല. അതുകൊണ്ടുതന്നെ എനിക്ക് നിരാശയുമില്ല” - മഞ്ജു പറയുന്നു.

“മുന്നോട്ടുള്ള ജീവിതത്തിന് ഒരു പ്ലാനിങ്ങുമില്ല. ഞാന്‍ ഒരിക്കലും ഒന്നും പ്ലാന്‍ ചെയ്യാറില്ല. വരുന്നതുപോലെ വരട്ടെ. നമ്മള്‍ എന്തൊക്കെ പ്ലാന്‍ ചെയ്തിട്ട് എന്താ?” - മഞ്ജു തിരിച്ചു ചോദിക്കുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: ഗൃഹല‌ക്ഷ്മിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :