തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികമാരായ നയന്താരയോടോ അനുഷ്കയോടോ തന്നെ ഉപമിക്കരുതെന്ന് വിമലാരാമന്. അവര്‍ ചെയ്യുന്നതു പോലെ ഗ്ലാമര്‍ റോളുകള്‍ മാത്രം ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്നും വിമല പറയുന്നു.
ഏറ്റവും പുതിയ തെലുങ്ക് റിലീസായ ‘എവറെയ്ന എപ്പുഡെയ്ന’യില്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ വിമലാ രാമന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ബിക്കിനി വേഷത്തില്‍ എത്തിയതിനെയും വിമല ന്യായീകരിക്കുന്നു.
“ഒരു എന്‍ ആര് ഐ പെണ്‍കുട്ടി നാട്ടിന്‍പുറത്തെ വേഷങ്ങള്‍ ധരിച്ച് നടക്കാനാവില്ലല്ലോ. കഥാപാത്രം ആവശ്യപ്പെട്ട വേ ഷവിധാനങ്ങളേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയല്ല ബിക്കിനി ധരിച്ചത്. ഒരു ഗാനരംഗത്തില്‍ മാത്രമായിരുന്നു അത്തരത്തിലുള്ള ഒരു വേഷം ധരിക്കേണ്ടി വന്നത്” - വിമലാ രാമന് പറയുന്നു.
നയന്‍താര, അനുഷ്ക, ഇല്യാന തുടങ്ങി തെലുങ്കില്‍ തിളങ്ങി നില്ക്കുന്ന വമ്പന്‍ നായികമാര്‍ക്ക് പക്ഷേ, വിമലയുടെ ബിക്കിനി വേഷം ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. വിമലയെ തേടി കൂടുതല്‍ അവസരങ്ങള്‍ ഇതിനകം തന്നെ വന്നുകഴിഞ്ഞു. തമിഴില്‍ ഒരു ബിഗ്ബജറ്റ് - സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ വിമലാ രാമന് കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞതായും വാര്‍ത്തയുണ്ട്.