തന്റെ പ്രതിശ്രുത വരന് ആഞ്ജനേയന് മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളാണെന്ന് നടി അനന്യ. എന്നാല്‍ അദ്ദേഹത്തിന് മക്കളുണ്ട് എന്ന് പറയുന്നത് വെറും ആരോപണം മാത്രമാണെന്നും അനന്യ പറയുന്നു. തങ്ങളിരുവരും ഇപ്പോള്‍ കൂടുതല്‍ അടുത്ത ബന്ധത്തിലാണെന്നും അനന്യ വ്യക്തമാക്കുന്നു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനന്യ ഇക്കാര്യം വ്യക്തമാക്കുന്നത്. “ആഞ്ജനേയന് നേരത്തേ വിവാഹിതനാണെന്ന് എന്റെ മാതാപിതാക്കള്‍ക്ക് അറിയാം. അവര്‍ അത് അംഗീകരിക്കുന്നു. പിന്നെന്താണ് പ്രശ്നം?” - അനന്യ ചോദിക്കുന്നു.
ആഞ്ജനേയന് മുമ്പ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും അനന്യയുടെ പിതാവ് ആഞ്ജനേയനെതിരെ കേസുകൊടുത്തെന്നുമൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരണം നടന്നിരുനു. എന്നാല്‍ അതൊന്നും ശരിയായ കാര്യങ്ങളല്ല എന്നാണ് അനന്യ പ്രതികരിച്ചത്.
മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്നും മലയാളത്തിലെ നടിമാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വരുന്നതെന്നും അനന്യ ആരോപിച്ചിരുന്നു.