സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

KBJWD
സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന മിനി വെഞ്ച്വര്‍-VIII പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന്‌ പട്ടികജാതിയിലെ തൊഴില്‍ രഹിതര്‍ക്ക്‌ അപേക്ഷിക്കാം.

അപേക്ഷകര്‍ 18നും 45നും മദ്ധ്യേ പ്രായമുള്ളവരാവണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമത്തില്‍ 40,000/- രൂപയിലും നഗരത്തില്‍ 55,000/- രൂപയിലും കവിയരുത്‌. പരമാവധി വായ്പാ തുകയായ 1,50,000/- രൂപയ്ക്ക്‌ വിധേയമായി, കൃഷി ഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹന വായ്പ ഒഴികെയുള്ള സ്വയം തൊഴില്‍ പദ്ധതിയില്‍ ഏര്‍പ്പെടാം.

വായ്പാ തുക ആറ്‌ ശതമാനം പലിശ സഹിതം അഞ്ച്‌ വര്‍ഷം കൊണ്ട്‌ തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്‍റെ നിബന്ധനകള്‍ക്കനുസരിച്ച ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റു അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കണം.

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (16:09 IST)
കോര്‍പ്പറേഷനില്‍ നിന്നോ മറ്റു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മുമ്പ്‌ ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ അര്‍ഹരല്ല. അപേക്ഷാ ഫോറത്തിനും വിവരത്തിനും കോര്‍പ്പറേഷന്‍റെ അതത്‌ മേഖലാ ആഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഓഗസ്റ്റ്‌ 30നകം ബന്ധപ്പെട്ട മേഖലാ ആഫീസുകളില്‍ ലഭിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :