തിരുവനന്തപുരം |
M. RAJU|
Last Modified ശനി, 17 മെയ് 2008 (16:26 IST)
കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് ടൂറിസം ആന്റ് മാനേജ്മെന്റ് (ഐ.ഐ.റ്റി.എം), വിവിധ ജില്ലകളില്‍ നടത്തിവരുന്ന ഹോട്ടല്‍ മാനേജ്മെന്റ് (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈനിങ് (ഒരു വര്‍ഷം) കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
ഹോട്ടല്‍ മാനേജ്മെന്റ് പി.ജി.ഡിപ്ലോമയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടു/പ്രീഡിഗ്രി ജയവുമാണ് യോഗ്യത. പ്രായം 17നും 25നും മദ്ധ്യേ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, തൃശ്ശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രങ്ങളിലാണ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്. പ്ലസ്ടു/പ്രീഡിഗ്രി ജയിച്ചവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്ങിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, തൃശ്ശൂര്‍, കോഴിക്കോട്, കേന്ദ്രങ്ങളിലാണ് കോഴ്സ്. ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ മക്കള്‍ക്ക് 15 ശതമാനം സീറ്റ് സംവരണമുണ്ട്.
പേരും വിലാസവും ഫോണ്‍ നമ്പര്‍ സഹിതം മെയ് 30ന് മുമ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ), ഭഗീരഥം, ടി.സി.20/2469, കുറവന്‍കോണം മാര്‍ക്കറ്റ് ജംഗ്ഷന്, കവടിയാര്‍. പി.ഒ, തിരുവനന്തപുരം-3 വിലാസത്തില്‍ അപേക്ഷിക്കണം.