മുന്‍സിഫ്‌ മജിട്രേറ്റ്: പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം| M. RAJU|
കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ്‌ മജിട്രേറ്റ് നിയമനത്തിന്‌ 45 പേരുടെ ആദ്യലിസ്റ്റ്‌ പുറപ്പെടുവിച്ചു. www.highcourtofkerala.nic.in എന്ന വിലാസത്തില്‍ ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണ്‌.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്‌ കോള്‍ലെറ്റര്‍ അയച്ചിട്ടുണ്ട്‌. ഇവര്‍ ഓഗസ്റ്റ് 18ന്‌ രാവിലെ ഒമ്പതിന് പ്രി സര്‍വീസ്‌ പരിശീലനത്തിന്‌ ഹൈക്കോടതിയിലെ കേരള ജുഡീഷ്യല്‍ അക്കാദമിയിലെ ഡയറക്ടര്‍മുന്‍പാകെ എത്തണം. പരിശീലനകാലത്ത്‌ താമസസൗകര്യം വേണ്ടവര്‍ അക്കാര്യം നേരത്തേ കേരള ജുഡീഷ്യല്‍ അക്കാദമിയില്‍ അറിയിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :