ഫോട്ടോഗ്രാഫി കോഴ്സിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 28 ഫെബ്രുവരി 2008 (17:00 IST)
സി-ഡിറ്റ്‌ (സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ്‌ ഇമേജിങ്‌ ടെക്നോളജി) നടത്തുന്ന ഡിജിറ്റല്‍ സ്റ്റീല്‍ ഫോട്ടോഗ്രാഫി കോഴ്സിന്‌ അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിചയം, ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന തത്വങ്ങള്‍, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, ഫോട്ടോ എഡിറ്റിങ്ങ്‌ സോഫ്റ്റ്‌ വെയര്‍ തുടങ്ങിയവയാണ്‌ പാഠ്യവിഷയങ്ങള്‍. തിരുവനന്തപുരത്ത്‌ സി-ഡിറ്റിന്‍റെ തൈക്കാട്‌ ക്യാമ്പസില്‍ നടത്തുന്ന കോഴ്സിന്‍റെ കാലാവധി അഞ്ച്‌ ആഴ്ചയാണ്‌.

യോഗ്യത - എസ്‌.എസ്‌.എല്‍.സി. അപേക്ഷാ ഫോറവും വിവരവും സി-ഡിറ്റിന്‍റെ തൈക്കാട്‌ ഓഫീസില്‍ നിന്ന്‌ 100 രൂപയ്ക്ക്‌ ലഭിക്കും. www.cdit.org വെബ്സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്തും അപേക്ഷിക്കാം.

തപാലില്‍ ആവശ്യമുള്ളവര്‍ രജിസ്ട്രാര്‍, സി-ഡിറ്റ്‌ വിലാസത്തിലെടുത്ത 100 രൂപയുടെ ബാങ്കേഴ്സ്‌ ചെക്ക്‌/ ഡ്രാഫ്റ്റോടുകൂടി കോഴ്സ്‌ ഡയറക്ടര്‍, കമ്യൂണിക്കേഷന്‍ ആന്‍റ് ട്രെയിനിങ്‌ സെന്‍റര്‍, ടി.സി.24/1997, പൊലീസ്‌ ഗ്രൗണ്ടിന്‌ എതിര്‍വശം, തൈക്കാട്‌ പി.ഒ., തിരുവനന്തപുരം-14 വിലാസത്തില്‍ അപേക്ഷിക്കണം.

അവസാന തീയതി മാര്‍ച്ച്‌ അഞ്ച്‌. വിലാസം - ഡയറക്ടര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍റ് ട്രെയിനിങ്‌ സെന്‍റര്‍, ടി.സി 24/1997, പൊലീസ്‌ ഗ്രൗണ്ടിന്‌ എതിര്‍വശം, തൈക്കാട്‌ പി.ഒ, തിരുവനന്തപുരം - 14.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :