നഴ്സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Nursing Student
FILEFILE
ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള 14 നഴ്സിംഗ് സ്കൂളുകളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള നഴ്സിംഗ് സ്കൂളിലേക്കും ജനറല്‍ നഴ്സിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. അപേക്ഷകര്‍ ഫിസികസ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് 45% മാര്‍ക്കോടെ പ്ളസ്ടു/തത്തു ല്യം പാസായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.

അപേക്ഷകര്‍ക്ക് 2007 ജൂണ്‍ ഒന്നിന് 17 വയസ്സില്‍ കുറയുവാനോ, 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്നും, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകര്‍ ശരിയായ ആരോഗ്യമുള്ളവരായിരിക്കണം.

അംഗവൈകല്യമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ആശ്രാമം നഴ്സിംഗ് സ്കൂള്‍ ഒഴികെ മറ്റ് നഴ്സിംഗ് സ്കൂളുകളിലായി ആകെ 334 സീറ്റുകളിലേക്കാണ് പ്രവേശനം.20% സീറ്റ് ആണ്‍കുട്ടികള്‍ക്കാണ്.

മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ ഓരോ സീറ്റ് വീതം സംസ്ഥാന സൈനിക നാവിക വൈമാനിക ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന എക്സ് സര്‍വീസുകാരുടേയും,പ്രതിരോധസേനയില്‍ സേവനത്തിലിരിക്കേ മരണപ്പെട്ടവരുടെയും, കാണാതായവരുടെയും സന്താനങ്ങളായ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്നു.

മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ ഒരു സീറ്റ് പാരാമിലിട്ടറി/എക്സ് പാരാമിലിട്ടറി ജീവനക്കാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. ഈ സീറ്റ് ഓരോ ജില്ല യ്ക്കും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കും.

മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളില്‍ നിന്നും രണ്ട് സീറ്റ് അനാഥാലയം അന്തേവാസികള്‍ക്കാണ്. ഈ സീറ്റ് രണ്ട് നഴ്സിംഗ് സ്കൂളുകളിലായി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കും. അപേക്ഷാഫോമും,പ്രോസ്പക്ടസും അതാത് ജില്ലയിലുള്ള നഴ്സിംഗ് സ്കൂളുകളില്‍ നിന്നും 100 രൂപ അടച്ച് നേരിട്ട് വാങ്ങാം.

തിരുവനന്തപുരം | WEBDUNIA| Last Modified ശനി, 21 ജൂലൈ 2007 (16:26 IST)
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലയിലെ നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :