തിരുവനന്തപുരത്ത് ഇക്കൊല്ലമാരംഭിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ആദ്യ ബാച്ചിലെ പ്രവേശനത്തിന് ചൊവ്വാഴ്ച വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുമുണ്ട്.
ഐ.ഐ.ടി- ജെ.ഇ.ഇ.യില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഇടം നേടിയവര്‍ക്ക് ആദ്യഘട്ടത്തില്‍ അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.ഐ.ഐ.ടി കൌണ്സിലിങ്ങിനു ശേഷം രണ്ടാം ഘട്ട പ്രവേശനം നടക്കും.
റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ഐ.ഐ.ടി പ്രവേശനം വേണ്ടെന്നു വെച്ചവര്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷിക്കാം. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ബിരുദ, ബിരുദാനന്തരങ്ങള്ക്കു പുറമെ ഡോക്ടറല്‍ പഠനത്തിനും ഇന്‍സ്റ്റിറ്റൂട്ടില്‍ സൌകര്യമൊരുക്കും. അഞ്ചു വര്‍ഷം സ്ഥാപനത്തില്‍ ജോലി ചെയ്യാമെന്ന ഉറപ്പിനുമേല്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടനയില്‍ ഉടന്‍ നിയമം ലഭിക്കും