ആര്‍ട്ടിസാന്‍സ് പരിശീലനം

കൊട്ടാരക്കര| M. RAJU| Last Modified വെള്ളി, 8 ഓഗസ്റ്റ് 2008 (15:22 IST)
കൊട്ടാരക്കര വികസന പരിശീലന കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ പരീശിലനത്തിന് അപേക്ഷ ക്ഷണിച്ചു. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള 18നും 25നും മദ്ധ്യേ പ്രായമുള്ള ഏഴാം ക്ലാസ്‌ ജയിച്ചവര്‍ക്ക്‌ അപേക്ഷിക്കാം.

ബ്ലാക്ക്സ്മിത്തി (കൊല്ലപ്പണി), കാര്‍പ്പന്‍ററി (മരപ്പണി) മെയിന്‍ ട്രെഡുകളിലും ആര്‍ക്ക്‌ വെല്‍ഡിങ്‌, വുഡ്‌ ടേണിങ്‌ ഉപട്രേഡുകളിലുമാണ് പരിശീലനം. ഓരോ ട്രെയിഡിലും 30 വീതം 60 പേര്‍ക്കാണ്‌ ഒരു വര്‍ഷത്തെ പരിശീലനം. അഭിരുചിയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.

മുന്‍പരിചയം ഉള്ളവര്‍ക്ക്‌ മുന്‍ഗണന. ഓരോ വിഭാഗത്തിലും 25 ശതമാനം സീറ്റ്‌ പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ്‌. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിമാസം 500 രൂപ സ്റ്റൈപ്പന്‍റ് നല്‍കും. 1000 രൂപയുടെ തൊഴില്‍ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും. താമസ സൗകര്യം സൗജന്യം. അപേക്ഷയുടെ മാതൃക എല്ലാ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലും ലഭിക്കും.

അപേക്ഷന്‍റെ പേര്‌, ട്രേഡിന്‍റെ പേര്‌, പൂര്‍ണ്ണ വിലാസം, അച്ചന്‍/രക്ഷകര്‍ത്താവിന്‍റെ പേര്‌/ജനന തീയതി/വിദ്യാഭ്യാസ യോഗ്യത/തൊഴില്‍ പരിചയം, ജാതി/സ്വന്തം ബ്ലോക്കിന്‍റെ പേര്‌/ബി.പി.എല്‍. അംഗമാണെന്ന്‌ തെളിയിക്കുന്ന ബി.ഡി.ഒയുടെ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

പ്രിന്‍സിപ്പല്‍, വികസന പരിശീലന കേന്ദ്രം, ഇ.ടി.സി, പി.ഒ. കൊട്ടാരക്കര, കൊല്ലം വിലാസത്തില്‍ ഓഗസ്റ്റ്‌ 18ന്‌ മുമ്പ്‌ അപേക്ഷ ലഭിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :