അറബ് മേഖല വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം

Education
WDWD
അറബ് മേഖല വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മുന്‍‌ഗണന നല്‍കണമെന്ന് ലോകബാങ്ക് ആവശ്യപ്പെട്ടു. കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മേഖലയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

അറബ് മേഖല ഏറ്റവും കൂടുതല്‍ മുന്‍‌ഗണന നല്‍കേണ്ടത് വിദ്യാഭ്യാസ രംഗത്താണ്. അല്ലെങ്കില്‍ സാമ്പത്തിക മേഖലയെയും ഇത് കാര്യമായി ബാധിക്കും. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറബ് ജനത ഏറെ പിന്നിലാണ്.

മേഖലയിലെ ജനസംഖ്യയുടെ അറുപത് ശതമാനം 30 വയസ്സിന് താഴ്യുള്ളവരാണെന്ന വസ്തുത ഇതിന് ഗൌരവം നല്‍കുന്നു. യമന്‍, മോറാക്കോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ വിദ്യാഭ്യാസ നിലവാരം വളരെ പിറകിലാണ്. ജോര്‍ദ്ദാനും കുവൈറ്റും വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നിലാണ്.

മാറുന്ന ലോക സാഹചര്യത്തില്‍ അറബ് മേഖല മത്സരത്തെ നേരിടണമെങ്കില്‍ യുവജനതയെ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരാക്കണം. അറബ് മേഖലയില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ 14 ശതമാനമാണ്. ദക്ഷിണാഫിക്കയിലെ മരുഭൂമി മേഖല കഴിഞ്ഞാല്‍ ലോകത്തിലെ വലിയൊരു ശതമാനമാണിതെന്ന് ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം | WEBDUNIA| Last Modified ബുധന്‍, 6 ഫെബ്രുവരി 2008 (15:49 IST)
അറബ് മേഖലയിലെ 100 മില്യണ്‍ ജനങ്ങളില്‍ 77 ശതമാനം പേരും നിരക്ഷരാണെന്ന് അറബ് ലീഗ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ കഴിഞ്ഞ മാസം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മേഖലയിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് പ്രാദേശികമായ പഠനങ്ങള്‍ ഏറെ നടക്കുന്നതിനിടയിലാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :