പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാവണം, ഇംഗ്ലീഷ് നിര്‍ബന്ധവുമായിരിക്കണം

മാതൃഭാഷയിലാവണം പ്രാഥമിക വിദ്യാഭ്യാസം

priyanka| Last Updated: ശനി, 16 ജൂലൈ 2016 (12:14 IST)
ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രം തങ്ങളുടെ വിദ്യാഭ്യാസ നയം പൊതുജനങ്ങളുടെ മുന്നിലേക്ക് വച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ റയില്‍‌വേ മന്ത്രാലയത്തിലെ മുന്‍ ഔദ്യോഗിക ഭാഷ ഡയറക്ടര്‍ വിജയ് കുമാര്‍ മല്‍ഹോത്ര അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ പറയുന്നു.

പോയിന്റ് 1.


ഏത് വിഷയത്തെ കുറിച്ച് പഠിക്കുമ്പോഴും അതില്‍ പരിഗണിക്കേണ്ട ചല കാര്യങ്ങള്‍ ഉണ്ട്. എന്ത് കാര്യവും നമ്മള്‍ പഠിക്കുന്നത് ഒരു ഭാഷയിലൂടെയായിരിക്കും. വിഷയവും ഭാഷയും രണ്ടാണ്. ഒരു കുട്ടി തന്റെ മാതൃഭാഷയെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ അവന്റെ സര്‍ഗാത്മക കഴിവുകള്‍ വളരും. അത് സംശയമില്ലാത്ത കാര്യമാണെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസം പാടെ നിഷേധിക്കുന്നതിനോട് എനിക്ക് യോജിപ്പുമില്ല. ഇംഗ്ലീഷ് അതീവ പ്രാധാന്യം നല്‍കി വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധമാക്കേണ്ട ഭാഷയാണ്.

വികസ്വര രാജ്യമായ ഇന്ത്യയില്‍ ഇംഗ്ലീഷ് അത്യന്താപേക്ഷിതമല്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒന്നു തന്നെയാണ്. ഇന്റര്‍നെറ്റിലെ 81 ശതമാനത്തോളം വിവരങ്ങളും ഇംഗ്ലീഷിലാണ് ലഭിക്കുന്നത്. അതുപോലെ തന്നെ മെഡിക്കല്‍ സയന്‍സ്, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളിലെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലാണ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചുനല്‍കാതിരിക്കുന്നത് യാതൊരു അര്‍ത്ഥവുമില്ലാത്ത സംഗതിയാണ്.

മഹാരാഷ്ട്രയിലെ നിരവധി സ്‌കൂളുകളില്‍ അധ്യയന ഭാഷ മറാത്തിയാണെങ്കിലും ഇംഗ്ലീഷ് പഠനവും നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ പല മത്സര പരീക്ഷകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മത്സരിച്ച് ജയിക്കാന്‍ ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. ലൈബ്രറി ലാംഗ്വേജ് എന്ന നിലയില്‍ ഇംഗ്ലീഷ് വളരെയധികം ഉപകാരപ്രദവുമാണ്.

ചില നിര്‍ദ്ദേശങ്ങള്‍

ദേശീയ വിദ്യാഭ്യാസത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു നിര്‍ദ്ദേശം എന്തെന്നാല്‍, ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിനൊപ്പം പ്രാഥമിക വിദ്യാഭ്യാസം അവരവരുടെ മാതൃഭാഷയിലായിരിക്കണം. എങ്കില്‍ മാത്രമേ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇംഗ്ലീഷ് ഭാഷ പ്രാഥമിക ക്ലാസ് മുതല്‍ തന്നെ പഠിപ്പിക്കുകയാണെങ്കില്‍ ഇവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആധുനിക ശാസ്ത്രത്തിലും മുന്നേറാന്‍ സാധിക്കും.

A. ഞാന്‍ യോജിക്കുന്നു
B. വിയോജിക്കുന്നു
C. ആവശ്യമെങ്കില്‍, എന്ത് അഭിപ്രായവും.

പോയിന്റ് 2.

സ്‌കൂള്‍ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തിയ നയം 1968ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇത് പ്രകാരം സ്‌കൂളുകളില്‍ ഹിന്ദി, ഇംഗ്ലീഷ്, മാതൃഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കി. എന്നാല്‍ ഇന്നുവരെ വിദ്യാഭ്യാസം ഓരോ സംസ്ഥാനങ്ങളും അവരവരുടെ ഇഷ്ടത്തിലാണ് നടത്തുന്നത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളും പിന്തുടരുന്ന ഭാഷാനയം വളരെ രസകരമാണ്.

ഹിന്ദി സംസാരിക്കുന്ന ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ മൂന്ന് ഭാഷ ഫോര്‍മുലയ്ക്ക്
പകരം ഹിന്ദിയ്ക്ക് മാത്രം പ്രാധാന്യം നല്‍കി. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ പിന്തള്ളപ്പെടുകയാണ്. ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കും തിരിച്ചും വിവര്‍ത്തനം ചെയ്യേണ്ട ജോലികളില്‍ ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നു. ഏജന്‍സികള്‍ വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ നല്‍കുന്നതിനാല്‍ പത്രപ്രവര്‍ത്തന മേഖലകളിലും വെല്ലുവിളികള്‍ നേരിടുന്നു.

കുറെ വര്‍ഷങ്ങള്‍ക്കപ്പുറം തങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്തത് ഓര്‍ത്ത് അവര്‍ വേദനിക്കുന്നു. അത്തരമൊരവസ്ഥ ഭാവിയില്‍ ഒരു കുട്ടിക്കും ഉണ്ടാവാതിരിക്കാനാണ് വിദ്യാഭ്യാസത്തില്‍ ഭാഷയ്ക്ക് തുല്യത നല്‍കണം എന്ന് പറയുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ സംസ്‌കൃത വിദ്യാഭ്യാസവും നിര്‍ബന്ധമാക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം ദക്ഷിണേന്ത്യന്‍ ഭാഷകളെയും ഉള്‍ക്കൊള്ളിക്കുന്നത് നന്നായിരിക്കും. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനുമൊപ്പം സംസ്‌കൃതമോ ഉറുദുവോ പഠിക്കുന്നത് ഗുണം ചെയ്യും. ആധുനിക ഭാഷകളായ ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയവ പഠിക്കുന്നത് ഉന്നത വിദ്യഭ്യാസത്തില്‍ സഹായകമായിരിക്കുകയും ചെയ്യും.

നിര്‍ദ്ദേശങ്ങള്‍

മൂന്ന് ഭാഷ ഫോര്‍മുല ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണ്.


ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളില്‍:

ഒന്നാം ഭാഷ: മാതൃഭാഷ(ഹിന്ദി)
രണ്ടാം ഭാഷ: ഇംഗ്ലീഷ്(സയന്‍സ്, ടെക്‌നോളജി, ലൈബ്രറി ലാംഗ്വേജ് എന്നിവയ്ക്ക്),
മൂന്നാം ഭാഷ: ഏതെങ്കിലും പ്രാദേശിക ഭാഷ, സംസ്‌കൃതമോ ഹിന്ദിയോ ഉറുദുവോ ഏതെങ്കിലും.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍:

ഒന്നാം ഭാഷ: സംസ്ഥാനത്തെ ഔദ്യോഗിക മാതൃഭാഷ
രണ്ടാംഭാഷ: ഇംഗ്ലീഷ്
മൂന്നാം ഭാഷ: ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക ഭാഷ അല്ലെങ്കില്‍ സംസ്‌കൃതം, ഹിന്ദി ഇവയില്‍ ഏതെങ്കിലും.

A. ഞാന്‍ യോജിക്കുന്നു
B. വിയോജിക്കുന്നു
C. ആവശ്യമെങ്കില്‍, എന്ത് അഭിപ്രായവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :