മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് വന്‍ സാധ്യത

PROPRO
ബയോടെക്നോളജിയിലും മെഡിസിനിലും ഉള്ള പുരോഗതി മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് വന്‍ സാധ്യതകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു പുതിയ മരുന്ന് കണ്ടു പിടിച്ചു കഴിഞ്ഞാല്‍ അത് രോഗികളില്‍ നടത്തുന്ന പ്രതിപ്രവര്‍ത്തനം കണ്ടെത്തുന്നത് ക്ലിനിക്കല്‍ റിസര്‍ച്ചററാണ്.

മരുന്നിനെ പറ്റിയുള്ള ഗവേഷണവും പുതിയ മരുന്നുകളുടെ കണ്ടു പിടിത്തവും പരീക്ഷണഘട്ടവും അടങ്ങുന്ന ചിട്ടയായ പഠനശാഖയാണ് ക്ലിനിക്കല്‍ റിസര്‍ച്ച്. മള്‍ട്ടിനാഷണല്‍ മള്‍ട്ടി ബില്യണ്‍ മള്‍ട്ടി ഡിസിപ്ലിനറി വ്യവസായമായ ക്ലിനിക്കല്‍ റിസര്‍ച്ചിന്‍റെ ഘട്ടങ്ങളും സങ്കീര്‍ണതയേറിയതാണ്.

ഇന്ത്യയില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് പഠിപ്പിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച് (ICRI). എം.എസ്.സി ക്ലിനിക്കല്‍ റിസര്‍ച്ച്, അഡ്വാന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എന്നീ കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.

ബയോസയന്‍സ്, ലൈഫ് സയന്‍സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഫാര്‍മസിയിലോ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സിലോ മെഡിസിനിനിലോ നഴ്സിംഗിലോ ബിരുദമുള്ളവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

ഡല്‍ഹി കൂടാതെ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഐ.സി.ആര്‍.ഐക്ക് സെന്‍ററുകളുണ്ട്. മുംബൈയിലെ സെന്‍റ് സേവ്യേഴ്സ് കോളജില്‍ ക്ലിനിക്കല്‍ റിസര്‍ച്ചില്‍ ഡിപ്ലോമ കോഴ്സുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം നേടിയവര്‍ക്ക് ഈ കോഴ്സില്‍ ചേരാം. മുപ്പത് സീറ്റുകളാണുള്ളത്.

തിരുവനന്തപുരം | M. RAJU| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2008 (16:27 IST)
മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍റ് റഗുലേറ്ററി അഫയേഴ്സ് കോഴ്സ് നടത്തുന്നുണ്ട്. ലൈഫ് സയന്‍സ്, ഹോം സയന്‍സ്, ഫാര്‍മസി, മെഡിക്കല്‍ സയന്‍സ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നിവയില്‍ 50 ശതമാ‍നം മാര്‍ക്കോടെയുള്ള ബിരുദധാരികള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :