ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി മികച്ച തൊഴില്‍ മേഖല

PROPRO
വ്യാപാര,വ്യവസായ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച തൊഴിലവസരങ്ങളാണ് ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്‍റിനെ കാത്തിരിക്കുന്നത്.

ഈ മേഖലയില്‍ ഉയരങ്ങള്‍ കയ്യടക്കാന്‍ സഹായകമായ കോഴ്സാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി. ഈ കോഴ്സിന്‍റെ നടത്തിപ്പും ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമാരുടെ തൊഴില്‍‌പരമായ കാര്യങ്ങളുടെ മേല്‍‌നോട്ടവും ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്‌സ് ഓഫ് ഇന്ത്യയുടെ ചുമതലയിലാണ്.

ഇന്‍സ്റ്റിട്യൂട്ടിന്‍റെ അംഗത്വം നേടുന്നവര്‍ക്ക് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുമാരുടെ ഫേമില്‍ അംഗമായി ചേര്‍ന്നോ അല്ലെങ്കില്‍ സ്വന്തം നിലയിലോ പ്രാക്ട്രീസ് ആരംഭിക്കാനാവും. ഇന്‍സ്റ്റിട്യൂട്ടിന് മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കാണ്‍പൂര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ റീജ്യണല്‍ ഓഫീസുകളുണ്ട്.

ഗള്‍ഫിലടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഒമ്പത് ചാപ്റ്ററുകളും ഇന്ത്യയില്‍ 97 ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി കോഴ്സിനെ പ്രഫഷണല്‍ എജ്യൂക്കേഷന്‍ I (പി.ഇI), പ്രഫഷണല്‍ എജ്യൂക്കേഷന്‍ II, ഫൈനല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.

പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് പി.ഇ I കോഴ്സിന് അപേക്ഷിക്കാം. നിശ്ചിത ശതമാനം മാര്‍ക്കോടെ ബിരുദ പരീക്ഷ പാസാകുന്നവര്‍ക്ക് പി.ഇ IIവിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. പത്ത് മാസമാണ് കോഴ്സിന്‍റെ കാലാവധി. വര്‍ഷത്തില്‍ ഏത് സമയത്തും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ മെയ്,നവംബര്‍ മാസങ്ങളിലാണ് നടക്കുന്നത്.

പരീക്ഷകള്‍ എഴുതാന്‍ തുടര്‍ച്ചയായ അഞ്ച് ചാന്‍സുകള്‍ മാത്രമേ അനുവദിക്കൂ. പരീക്ഷയ്ക്ക് അര്‍ഹത നേടിയ ശേഷമുള്ള തുടര്‍ച്ചയായ അഞ്ച് പരീക്ഷകളിലും പാസാകാത്തവര്‍ കോഴ്സില്‍ നിന്നും പുറത്താകും. പി.ഇII പരീക്ഷ പാസായി കമ്പ്യൂട്ടര്‍ ട്രെയിനിംഗും പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്‍ട്ടികിള്‍ഡ് ക്ലര്‍ക്കായി പ്രായോഗിക പരിശീലനത്തിനും അതോടൊപ്പം ഫൈനല്‍ പരീക്ഷയ്ക്കും ചേരാം.

പ്രാക്ടീസ് ചെയ്യുന്ന ഒരു ചാര്‍ട്ടേഡ് അക്കൌണ്ടിനോടൊപ്പം ട്രെയിനിയായിട്ടാണ് മൂന്നുവര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ്. ഒരേ സമയം തിയറിറ്റിക്കല്‍ എജ്യൂക്കേഷനും പ്രാക്ടിക്കല്‍ ട്രെയിനിംഗും സമന്വയിപ്പിച്ചാണ് ഫൈനല്‍ കോഴ്സ്. ഫൈനല്‍ പരീക്ഷാ ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ ജനറല്‍ മാനേജ്‌മെന്‍റ് ആന്‍റ് കമ്യൂണിക്കേഷന്‍ സ്കില്‍‌സില്‍ ഒരു പ്രോഗ്രാമും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

തിരുവനന്തപുരം | M. RAJU| Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (16:52 IST)
ഇത് മൂന്നും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിട്യൂട്ടിന്‍റെ അസോസിയേറ്റ് മെമ്പര്‍ സ്ഥാനം ലഭിക്കും. അഞ്ച് വര്‍ഷം പ്രാക്ടീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫെലോ മെമ്പര്‍ഷിപ്പും ലഭിക്കും. ഇവര്‍ക്ക് യഥാക്രമം ACA, FCA എന്നീ ബഹുമതികള്‍ പേരിനൊപ്പം ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :