എയര്‍ഫോഴ്സില്‍ ചേരണോ?

WEBDUNIA|
പുത്തന്‍ തലമുറയെ എന്നും പ്രലോഭിപ്പിക്കുന്ന കരിയര്‍ സാധ്യതകളിലൊന്നാണ് എയര്‍ഫോഴ്സ്. സിനിമയും മറ്റ് ജ-നകീയ മാധ്യമങ്ങളും എയര്‍ഫോഴ്സിനെ അമാനുഷിക രൂപം നല്‍കി അവതരിപ്പിക്കുന്നത് ഇതിനൊരു കാരണമാകാം. എന്തായാലും വെല്ലുവിളിയുയര്‍ത്തുന്ന ഒരു കരിയറാണ് എയര്‍ഫോഴ്സെന്ന് സംശയമില്ല.

രണ്ടു തരത്തിലുള്ള ജോലികളാണ് എയര്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്നത്. നിരന്തര ജോലിയും ചെറിയ കാലയളവുള്ള ജോലിയും. സാധാരണയായി നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് ജയിച്ചു വരുന്നവര്‍ക്കാണ് എയര്‍ഫോഴ്സ് പൈലറ്റുമാരാവാനുള്ള പരിശീലനം നല്‍കുന്നത്. എസ്.എസ്.ബിയിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് ജോലികളാണ് കൊടുക്കുന്നത്.

സായുധ സേനയിലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന ശാരിരീക യോഗ്യതകള്‍ തന്നെയാണ് എയര്‍ഫോഴ്സിനും വേണ്ടത്. എന്നാല്‍ ഫ്ളയിംഗ് ബ്രാഞ്ചില്‍ എടുക്കുന്നവര്‍ക്കാവട്ടെ, 162.5 സെന്‍റീ മീറ്റര്‍ ഉയരവും 99-120 സെന്‍റീമീറ്റര്‍ കാലളവും നിഷ്കര്‍ഷിക്കുന്നു. കാഴ്ചക്കോ കേള്‍വിക്കോ ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ലെന്നതും മറ്റൊരു നിഷ്കര്‍ഷയാണ്.

താഴെപ്പറയുന്ന വിധമാണ് എയര്‍ഫോഴ്സിലെ ജോലി സാധ്യതകള്‍. ഫ്ളയിംഗ് ബ്രാഞ്ച്, സാങ്കേതിക ബ്രാഞ്ച്, അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്, അയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസര്‍, ഫൈറ്റര്‍ കണ്‍ട്രോളര്‍, ലോഗിസ്റ്റിക്സ് ഓഫീസര്‍, എക്കൗണ്ട്സ് ഓഫീസര്‍, വിദ്യാഭ്യാസ ബ്രാഞ്ച്, കാലാവസ്ഥ വകുപ്പ്, മെഡിക്കല്‍ ബ്രാഞ്ച് എന്നിവയാണവ.

പറക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഉയരാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു കരിയറാണിത്. പ്രതിഫലവും ഇവിടെ കൂടുതലാണ്. ആത്മധൈര്യവും വിദ്യാഭ്യാസവും നിഷ്കര്‍ഷിച്ചിട്ടുള്ള ശാരിരീക യോഗ്യതയുമുണ്ടെങ്കില്‍ ആര്‍ക്കും പിന്തുടരാവുന്ന ഒന്നാണ് എയര്‍ഫോഴ് കരിയര്‍. എന്താ ഒന്നു ശ്രമിച്ചു നോക്കണമെന്നുണ്ടോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :