കന്നിരാശിക്കാര്‍ക്ക് ഈമാസം വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും!

സിആര്‍ രവിചന്ദ്രന്‍ 

വെള്ളി, 7 ജൂലൈ 2023 (17:53 IST)

വിചാരിച്ച കാര്യങ്ങള്‍ നടപ്പിലാകാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ സാധാരണ രീതിയിലുള്ള ഉയര്‍ച്ച താഴ്ച കാണും. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. സര്‍ക്കാര്‍ നടപടികളില്‍ ജയം. അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക. അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. പെട്ടന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കുകയാണ് നല്ലത്. മാതാവിന്റെ ആരോഗ്യനില അത്രമെച്ചമല്ല. സന്താനങ്ങള്‍ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അശീര്‍വാദവും സ്നേഹവും ലഭിക്കും. പുതിയ സുഹൃത്തുക്കളുടെ ഉപദേശപ്രകാരം കാര്യങ്ങള്‍ പെട്ടന്നു നടപ്പിലാക്കരുത്.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :