ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

സിആര്‍ രവിചന്ദ്രന്‍ 

ചൊവ്വ, 26 നവം‌ബര്‍ 2024 (20:26 IST)

തുലാം രാശിയിലുള്ളവര്‍ പൊതുവേ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍ ആയിരിക്കില്ല. സ്വന്തം നിലനില്‍പ്പിനും താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇവര്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരിക്കും. എന്നാലും ഇവര്‍ കുടുംബ സ്‌നേഹികള്‍ ആയിരിക്കും.
 
തുലാം രാശിയിലുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യം ശോഭനമായിരിക്കുമെങ്കിലും അസൂയാലുക്കള്‍ മൂലം ചില തകരാറുകള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ അന്യരില്‍ നിന്നും രക്തബന്ധത്തിലുള്ള സുഹൃത്തുക്കളില്‍ നിന്നും മുഖസ്തുതിക്കാരില്‍ നിന്നും അകന്ന് നില്‍ക്കുന്നത് ഉചിതമായിരിക്കും. മക്കളെ കൂടുതല്‍ നിയന്ത്രിക്കാല്‍ ശ്രമിക്കുന്നത് കൂടുതല്‍ അസമാധാനം സൃഷ്ടിക്കാനിടയുണ്ട്.
 
തുലാം രാശിയിലുള്ളവര്‍ പൊതുവേ ധനകാര്യത്തില്‍ ശരാശരി നിലക്കാരായിരിക്കും. അമിത ചിലവുകളോ ക്ലേശങ്ങളോ ഇവര്‍ക്കുണ്ടാവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറവാണെങ്കിലും മറ്റുതരത്തിലുള്ള ക്ലേശങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :