ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം സാമാന്യം മെച്ചപ്പെട്ടതാണ്. മുതിര്‍ന്നവരുടെ ഉപദേശം കേട്ട് ഉത്തമ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം കൈവരും.
ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. ആത്മവിശ്വാസമാണ് ഇവരുടെ കൈമുതല്‍. ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. സാമ്പത്തിക സഹായം ലഭിക്കും. ഉപകാരങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാന്‍ സാഹചര്യം ഉണ്ടാവും. കൃഷി, വ്യവസായം തുടങ്ങിയവയില്‍ പുരോഗതിയുണ്ടാവും. ആദായം പൊതുവേ വര്‍ധിക്കാനിടവരും. ഭൂമി കൈമാറ്റം വഴി ധനസമ്പാദനത്തിനു സാധ്യത.
മാതാവിനോട് ഇവര്‍ക്ക് പ്രത്യേകതയുണ്ട്. രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം മെലിഞ്ഞ ശരീരപ്രകൃതക്കാരായി കാണുന്നു. ഒക്ള്‍ടൊബര്‍, നവംബര്‍ മാസങ്ങളില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനം, ആത്മാര്‍ത്ഥത എന്നിവ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നത് പിന്നീട് ഗുണം ചെയ്യും.
അയല്‍ക്കാരുമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. സഹോദരീ സഹോദരന്‍മാരുടെയും മറ്റ് ബന്ധുക്കളുടെയും സഹായ സഹകരണം ലഭിക്കാന്‍ ഇടയുണ്ട്. കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്‌നേഹവും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்